
യുഡിഎഫിന്റെ വന്‍ വിജയത്തിന് പിന്നാലെ അടുത്ത മുഖ്യമന്ത്രി ആരാവും എന്ന ചര്‍ച്ച ശക്തമാകുന്നതിനിടെ രമേശ് പിഷാരടിയുടെ പ്രതികരണം ശ്രദ്ധേയമാകുന്നു.വി ഡി സതീശൻ, രമേശ് ചെന്നിത്തല, കെ സി വേണുഗോപാൽ എന്നിവരുടെ പേരുകളാണ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് പ്രധാനമായും ഉയർന്നുവരുന്നത്.
ഇതില്‍ സതീശന്റെയും ചെന്നിത്തലയുടെയും പേരുകള്‍ സോഷ്യല്‍ മീഡിയയിലടക്കം കൂടുതല്‍ ചര്‍ച്ചയാകുന്നു.ഈ പശ്ചാത്തലത്തില്‍, ഒരു അഭിമുഖത്തില്‍ “രമേശനോ സതീശനോ?” എന്ന ചോദ്യത്തിന് പിഷാരടി നല്‍കിയ മറുപടി ഇങ്ങനെ: “യുഡിഎഫിന് ഒരാളില്‍ മാത്രം ആശ്രയിക്കേണ്ട സാഹചര്യമില്ല. ഒന്നിലധികം യോഗ്യരായ നേതാക്കളുണ്ടെന്നത് തന്നെ ഒരു വലിയ പ്ലസാണ്,” എന്നാണ് അദ്ദേഹം പറഞ്ഞത്.
ഒരു പാര്‍ട്ടിയില്‍ ഒരാളില്‍ മാത്രം നേതൃകേന്ദ്രം നില്‍ക്കുന്നതിനെ അപേക്ഷിച്ച്, യുഡിഎഫില്‍ പലരും നേതൃത്വം ഏറ്റെടുക്കാന്‍ കഴിവുള്ളവരാണെന്നും അത് ശക്തിയാണെന്നും പിഷാരടി ചൂണ്ടിക്കാട്ടി.“ഈ നേതാക്കള്‍ക്കിടയില്‍ ചര്‍ച്ചകളും അഭിപ്രായഭിന്നതകളും ഉണ്ടായേക്കാം. പക്ഷേ ഒടുവില്‍ ഏറ്റവും ഉചിതമായ തീരുമാനത്തിലേക്കാണ് എത്തുക,” എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
The post യുഡിഎഫിന് ഒരാളില്‍ മാത്രം ആശ്രയിക്കേണ്ട സാഹചര്യമില്ല; മുഖ്യമന്ത്രി ചർച്ചകളിൽ രമേശ് പിഷാരടി appeared first on ഇവാർത്ത | Evartha.
from ഇവാർത്ത | Evartha https://ift.tt/CK91lV3
via IFTTT
0 അഭിപ്രായങ്ങള്‍