നിയമസഭാ തെരഞ്ഞെടുപ്പിൽ എല്‍ഡിഎഫിനെ സംപൂജ്യരാക്കിയത് ആറ് ജില്ലകൾ

ആറ് ജില്ലകളാണ് എല്‍ഡിഎഫിനെ സമ്പൂര്‍ണമായി കൈവിട്ടത്. വയനാടും മലപ്പുറവും എറണാകുളത്തും കോട്ടയത്തും ഇടുക്കിയിലും യുഡിഎഫിന്റെ സമ്പൂര്‍ണ ആധിപത്യം. മലപ്പുറം ജില്ലയില്‍ യുഡിഎഫിന്റെ സമഗ്രാധിപത്യം. തവനൂരും പൊന്നാനിയും ഒഴിച്ച് ബാക്കിയെല്ലാ മണ്ഡലങ്ങളും യുഡിഎഫിന് പതിനയ്യായരത്തിന് മുകളില്‍ ഭൂരിപക്ഷം നല്‍കി.

താനൂരില്‍ നിന്ന് മണ്ഡലം മാറിയെത്തിയ വി അബ്ദുറഹിമാനെ തിരൂറുകാര്‍ നിലം തൊടീച്ചില്ല. തവനൂരില്‍ കെടി ജലീലിനും ദയനീയ പരാജയം. വയനാട് ജില്ലയില്‍ മൂന്ന് മണ്ഡലങ്ങളും യുഡിഎഫിനൊപ്പം നിന്നു. മാനന്തവാടിയില്‍ മന്ത്രി ഒ ആര്‍ കേളുവിനെ കോണ്‍ഗ്രസിന്റെ ഉഷ വിജയന്‍ മലര്‍ത്തിയടിച്ചു.

കല്‍പ്പറ്റയില്‍ ടി സിദ്ദിഖ് ജയിച്ചത് 45,000 വോട്ടിന് മുകളില്‍ ഭൂരിപക്ഷം നേടി. എറണാകുളം ജില്ലയില്‍ കഴിഞ്ഞതവണ എല്‍ഡിഎഫിനൊപ്പം നിന്ന കൊച്ചി, വൈപ്പിന്‍, കുന്നത്തുനാട്, കോതമംഗലം മണ്ഡലങ്ങള്‍ ഇടതുപക്ഷത്തെ കൈവിട്ടു. ഒരു റൗണ്ടില്‍ പിന്നിലായെങ്കിലും വിഡി സതീശന് പറവൂര്‍ നല്‍കിയ ഭൂരിപക്ഷം ഇരുപതിനായിരത്തിന് മുകളില്‍. തൃക്കാക്കരയില്‍ ഉമ തോമസിന്റെ ഭൂരിപക്ഷം അമ്പതിനായിരത്തിന് മുകളില്‍.

The post നിയമസഭാ തെരഞ്ഞെടുപ്പിൽ എല്‍ഡിഎഫിനെ സംപൂജ്യരാക്കിയത് ആറ് ജില്ലകൾ appeared first on ഇവാർത്ത | Evartha.



from ഇവാർത്ത | Evartha https://ift.tt/LfD2GoU
via IFTTT

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍