വെടിനിർത്തലിൽ വിജയിച്ചത് ഇറാൻ, 10 ഇന നിർദ്ദേശങ്ങൾ അംഗീകരിക്കേണ്ടിവന്ന് അമേരിക്ക

ഇറാനെതിരായ യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള കൂടുതൽ ചർച്ചകൾക്ക് അടിസ്ഥാനമായി അമേരിക്കയ്ക്ക് അംഗീകരിക്കേണ്ടി വന്നത് ഇറാന്റെ 10 ഇന പോയിന്റ് നിർദ്ദേശമാണ്. ഇതോടെയാണ് രണ്ടാഴ്ചത്തെ വെടി നിർത്തലിന് ഇറാൻ സമ്മതിച്ചിരിക്കുന്നത്. ഇസ്രയേലിനെ സംബന്ധിച്ച് വൻ പ്രഹരമാണ് അമേരിക്കയുടെ ഈ പിൻവാങ്ങൽ വഴി ഉണ്ടായിരിക്കുന്നത് .

ഇറാന്റെ 10 പോയിന്റ് നിർദ്ദേശത്തിന്റെ വിശദാംശങ്ങൾ ഇപ്രകാരമാണ്:

1- അമേരിക്ക, തത്വത്തിൽ, ആക്രമണമില്ലായ്മ ഉറപ്പാക്കാൻ പ്രതിജ്ഞാബദ്ധമായിരിക്കണം.

2- ഹോർമുസ് കടലിടുക്കിന്മേൽ തുടർന്നും ഇറാന്റെ തുടർന്നുള്ള നിയന്ത്രണമുണ്ടാകും.

3- ഇറാന്റെ യുറേനിയം സമ്പുഷ്ടീകരണ അവകാശം അംഗീകരിക്കണം.

4- എല്ലാ പ്രാഥമിക ഉപരോധങ്ങളും പിൻവലിക്കൽ.

5- എല്ലാ ദ്വിതീയ ഉപരോധങ്ങളും പിൻവലിക്കൽ.

6- എല്ലാ യുഎൻ സുരക്ഷാ കൗൺസിൽ പ്രമേയങ്ങളുടെയും റദ്ദാക്കൽ.

7- എല്ലാ ഐ‌എ‌ഇ‌എ ബോർഡ് ഓഫ് ഗവർണർമാരുടെ പ്രമേയങ്ങളും അവസാനിപ്പിക്കൽ.

8- ഇറാനിൽ ഉണ്ടായ നാശനഷ്ടങ്ങൾക്ക് നഷ്ടപരിഹാരം നൽകൽ.

9- മേഖലയിൽ നിന്നുള്ള അമേരിക്കൻ യുദ്ധ സേനയെ പിൻവലിക്കൽ

10- ലെബനനിലെ വീരോചിതമായ ഇസ്ലാമിക ചെറുത്തുനിൽപ്പിനെതിരെ ഉൾപ്പെടെ എല്ലാ മുന്നണികളിലും യുദ്ധം അവസാനിപ്പിക്കുക.

ഈ വ്യവസ്ഥകൾ ചർച്ചകൾക്കുള്ള അടിസ്ഥാനമായി അംഗീകരിച്ചതിലൂടെ, യഥാർത്ഥത്തിൽ ട്രംപ് ആണ് ലോകത്തിന് മുന്നിൽ നാണം കെട്ടിരിക്കുന്നത്.

എന്തിന് വേണ്ടി ഇറാനെതിരെ യുദ്ധം തുടങ്ങിയോ അതിൽ ഒന്നു പോലും നേടാനാകാതെ നാണം കെട്ട ഒരു പിൻമാറ്റമായാണ് ഈ വെടിനിർത്തൽ വിലയിരുത്തപ്പെടുന്നത്. യഥാർത്ഥത്തിൽ ഈ വെടിനിർത്തൽ വഴി നേട്ടം ഉണ്ടായിരിക്കുന്നത് ഇറാനാണ് എന്നതാണ് യാഥാർത്ഥ്യം.

The post വെടിനിർത്തലിൽ വിജയിച്ചത് ഇറാൻ, 10 ഇന നിർദ്ദേശങ്ങൾ അംഗീകരിക്കേണ്ടിവന്ന് അമേരിക്ക appeared first on ഇവാർത്ത | Evartha.



from ഇവാർത്ത | Evartha https://ift.tt/UAIh79E
via IFTTT

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍