
തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിക്കെതിരെ കടുത്ത പരാമര്‍ശവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. “ഡാഷ് മോനേ രേവന്താ… നിനക്കുള്ള മറുപടി വരുന്നുണ്ട്” എന്നായിരുന്നു പിണറായി വിജയന്റെ പ്രതികരണം.കണ്ണൂര്‍ പ്രസ് ക്ലബ് സംഘടിപ്പിച്ച ‘ജനവിധി 2026 – മീറ്റ് ദ ലീഡര്‍’ പരിപാടിയില്‍ സംസാരിക്കുമ്പോഴാണ് മുഖ്യമന്ത്രി ഇത്തരത്തില്‍ പ്രതികരിച്ചത്.
രേവന്ത് റെഡ്ഡി കേരളത്തില്‍ നടത്തിയ വിമര്‍ശനങ്ങളെക്കുറിച്ച് മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോഴായിരുന്നു മറുപടി.അതേസമയം കേരളത്തിന്റെ വികസന നേട്ടങ്ങളെ ചൊല്ലി ഇരു മുഖ്യമന്ത്രിമാരും തമ്മില്‍ വാക്കേറ്റം ശക്തമായിരിക്കുകയാണ്. പിണറായി വിജയനെതിരെ രേവന്ത് റെഡ്ഡി നേരത്തെ വിമര്‍ശനം ഉന്നയിക്കുകയും കത്തിലൂടെയും പ്രതികരിക്കുകയും ചെയ്തിരുന്നു. ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും തെറ്റായ വിവരങ്ങളാണെന്നും രേവന്ത് വ്യക്തമാക്കി.
മലയാള സിനിമയായ നരസിംഹംയിലെ പ്രശസ്ത ഡയലോഗ് അനുകരിച്ച് “നീ പോ മോനെ വിജയാ” എന്ന പരാമര്‍ശത്തോടെയാണ് രേവന്ത് കത്ത് അവസാനിപ്പിച്ചത്.ഇതിനാണ് മറുപടിയായി പിണറായി വിജയന്‍ ശക്തമായ ഭാഷയില്‍ പ്രതികരിച്ചത്. മുഖ്യമന്ത്രിസ്ഥാനം വഹിക്കുന്ന ഒരാള്‍ പാലിക്കേണ്ട മര്യാദകള്‍ പാലിക്കുന്നുണ്ടോ എന്ന് രേവന്ത് സ്വയം ആലോചിക്കട്ടെയെന്നും, പരസ്യമായി ഉയര്‍ന്ന വിഷയമായതിനാല്‍ മറുപടിയും പരസ്യമായി തന്നെ നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി.
The post “ഡാഷ് മോനേ രേവന്താ…”; തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിക്കെതിരെ കടുത്ത പരാമര്‍ശവുമായി മുഖ്യമന്ത്രി appeared first on ഇവാർത്ത | Evartha.
from ഇവാർത്ത | Evartha https://ift.tt/FeZJDKs
via IFTTT
0 അഭിപ്രായങ്ങള്‍