പി പി ദിവ്യക്ക് തെറ്റ് പറ്റി; ആ തെറ്റ് തിരുത്തി മുന്നോട്ട് പോകും: എം വി ​ഗോവിന്ദൻ മാസ്റ്റർ

പി പി ദിവ്യക്ക് തെറ്റ് പറ്റിയെന്നും ആ തെറ്റ് തിരുത്തി മുന്നോട്ട് പോകുമെന്നും സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ​ഗോവിന്ദൻ മാസ്റ്റർ . കേഡറെ കൊല്ലാനല്ല തിരുത്താനാണ് ശ്രമിക്കുന്നത്. ദിവ്യക്കെതിരായ നടപടികൾ ജില്ലാ കമ്മിറ്റിയെടുക്കും. അതിനെക്കുറിച്ച് ജില്ലാ കമ്മിറ്റി തന്നെ വിശദീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

തുടക്കം തൊട്ടേ എഡിഎമ്മിന്റെ കുടുംബത്തിനൊപ്പം ആണെന്ന് നിലപാട് സിപിഐഎം സ്വീകരിച്ചിരുന്നു. കോടതിയിൽ എഡിഎമ്മിനെതിരെ പറയുന്നത് ദിവ്യയുടെ വ്യക്തിപരമായ കാര്യമാണെന്നും അദ്ദേഹം വ്യക്തമാക്കി.

പാലക്കാട് റെയ്ഡ് നടന്നതോടെ ഇടതുപക്ഷത്തിന് ശുക്രദശ ആരംഭിച്ചുവെന്നും എം വി ​ഗോവിന്ദൻ പറഞ്ഞു. റെയ്ഡിന് ശേഷം കോൺഗ്രസിൻ്റെ ശുക്രദശ മാറി. റെയ്ഡ് നടത്തും മുമ്പ് നടപടി പാലിച്ചില്ലെന്ന കലക്ടറുടെ റിപ്പോർട്ടിനെയും അദ്ദേഹം വിമർശിച്ചു. നടപടി ക്രമം പാലിക്കേണ്ടത് അവരുടെ ഉത്തരവാദിത്വമാണ്. റെയ്ഡ് ​ഗുണം ചെയ്തത് എൽഡിഎഫിനാണ്.

The post പി പി ദിവ്യക്ക് തെറ്റ് പറ്റി; ആ തെറ്റ് തിരുത്തി മുന്നോട്ട് പോകും: എം വി ​ഗോവിന്ദൻ മാസ്റ്റർ appeared first on ഇവാർത്ത | Evartha.



from ഇവാർത്ത | Evartha https://ift.tt/48zGIvW
via IFTTT

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍