പാതിരാ റെയ്‌ഡിൽ ഡിജിപിക്ക് പരാതി നല്‍കി ഷാനിമോള്‍ ഉസ്മാനും ബിന്ദു കൃഷ്ണയും

പാലക്കാട്ടെ പാതിരാ റെയ്ഡില്‍ സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി നല്‍കി കോണ്‍ഗ്രസ് വനിതാ നേതാക്കള്‍. കെപിസിസി രാഷ്ട്രീയകാര്യ സമിതി അംഗം അഡ്വ. ഷാനിമോള്‍ ഉസ്മാനും ബിന്ദു കൃഷ്ണയുമാണ് ഡിജിപിക്ക് പരാതി നല്‍കിയത്.

പൊലീസ് ചട്ടവിരുദ്ധമായി പ്രവര്‍ത്തിച്ചു. അത് വലിയ മാനസിക പ്രയാസം ഉണ്ടാക്കി. വനിതാ പൊലീസുകാര്‍ പോലും ഇല്ലാതെയാണ് പരിശോധനയ്ക്കായി എത്തിയത്. സംഭവത്തില്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്ന് ആവശ്യം. സംഭവത്തില്‍ സമഗ്രാന്വേഷം നടത്തണമെന്നും പരാതി ഷാനിമോള്‍ ഉസ്മാനും ബിന്ദു കൃഷ്ണയും ആവശ്യപ്പെട്ടിട്ടുണ്ട്.

The post പാതിരാ റെയ്‌ഡിൽ ഡിജിപിക്ക് പരാതി നല്‍കി ഷാനിമോള്‍ ഉസ്മാനും ബിന്ദു കൃഷ്ണയും appeared first on ഇവാർത്ത | Evartha.



from ഇവാർത്ത | Evartha https://ift.tt/hu4CsGD
via IFTTT

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍