
പാലക്കാട്ടെ ട്രോളിബാഗ് വിവാദത്തില്‍ അന്വേഷണത്തിന് നിർദ്ദേശം. പ്രാഥമിക അന്വേഷണം നടത്താൻ എസ്പിയാണ് നിർദ്ദേശം നൽകിയത്. പാലക്കാട് സ്പെഷ്യൽ ബ്രാഞ്ച് ഡിവൈഎസ്പിക്കാണ് അന്വേഷണച്ചുമതല. കള്ളപ്പണം വന്നുവെന്ന സിപിഎം ജില്ലാ സെക്രട്ടറിയുടെ പരാതിയിലാണ് നടപടി.
അതേസമയം ട്രോളി ബാഗ് വിവാദത്തിൽ “പെട്ടി” അടയ്ക്കാൻ യുഡിഎഫ് ഉദ്ദേശിക്കുന്നില്ലെന്ന് പാലക്കാടിലെ യുഡിഎഫ് സ്ഥാനാർഥി രാഹുൽ മാങ്കൂട്ടത്തിൽ. വിഷയം തെരഞ്ഞെടുപ്പ് പ്രചരണത്തിൽ ചർച്ചയാക്കും. സംഭവത്തിൽ സിപിഎമ്മിൽ ശക്തമായ വിഭാഗീയത ഉണ്ട്. സിപിഎമ്മിൽ ഒരു വിഭാഗം തനിക്ക് അനുകൂല നിലപാട് സ്വീകരിക്കുന്നു. മറ്റൊരുവിഭാഗം ബിജെപിയെ സഹായിക്കുകയാണ്.
ബിജെപിക്കെതിരെ സിപിഎം ഒന്നും മിണ്ടുന്നില്ല എന്നും രാഹുൽ പറഞ്ഞു. പി.പി. ദിവ്യ പാലക്കാട് തെരഞ്ഞെടുപ്പ് പ്രചരണത്തിന് പോലും എത്തിയേക്കും. ദിവ്യക്കെതിരെ സിപിഎം നടത്തിയത് തരംതാഴ്ത്തലല്ല ചേർത്തുപിടിക്കലാണെന്നും രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു.
The post ട്രോളി ബാഗ് വിവാദത്തിൽ അന്വേഷണം ; ചുമതല പാലക്കാട് സ്പെഷ്യൽ ബ്രാഞ്ച് ഡിവൈഎസ്പിക്ക് appeared first on ഇവാർത്ത | Evartha.
from ഇവാർത്ത | Evartha https://ift.tt/VN476cE
via IFTTT
0 അഭിപ്രായങ്ങള്‍