മലയാള സിനിമയിലെ കൊടും ക്രിമിനലാണ് സിദ്ദിഖ്; റിയാസ് ഖാനിൽ നിന്നും മോശം അനുഭവം ഉണ്ടായി: രേവതി സമ്പത്ത്

നടൻ സിദ്ദിഖ് രാജി അർഹിക്കുന്നതായി യുവ നടി രേവതി സമ്പത്ത്. മലയാള സിനിമയിലെ കൊടും ക്രിമിനലാണ് സിദ്ദിഖെന്നും അദ്ദേഹത്തെ സിനിമയിൽ നിന്ന് വിലക്കണമെന്നും രേവതി സമ്പത്ത് ആവശ്യപ്പെട്ടു. അതേപോലെ തന്നെ, നടന്‍ റിയാസ് ഖാനിൽ നിന്നും തനിക്ക് മോശം അനുഭവം ഉണ്ടായിയെന്ന് രേവതി സമ്പത്ത് ആരോപിച്ചു.

ഒരിക്കൽ ഫോണിൽ വിളിച്ച് അശ്ലീലമായി സംസാരിച്ചു. താനുമായി സഹകരിക്കുന്ന കൂട്ടുകാരികൾ ഉണ്ടെങ്കിൽ പരിചയപ്പെടുത്താൻ റിയാസ് ഖാന്‍ ആവശ്യപ്പെട്ടു എന്നാണ് രേവതി സമ്പത്ത് ആരോപിക്കുന്നത്. അതേസമയം, സിദ്ദിഖിനെതിരെ പരാതി നൽകുന്നത് ആലോചിച്ച ശേഷം മാത്രമായിരിക്കുമെന്നും നീതി ലഭിക്കുമെന്ന് സംസ്ഥാന സർക്കാറിൽ നിന്ന് ഉറപ്പ് ലഭിക്കണമെന്നും രേവതി സമ്പത്ത് മാധ്യമങ്ങളോട് പറഞ്ഞു.

താൻ ഒരു പോരാട്ടത്തിന് ഇറങ്ങിയാൽ ഒറ്റപ്പെട്ടു പോകരുത്, പിന്തുണ ലഭിക്കണം . സിദ്ദിഖിനെതിരെ തെളിവുകൾ കയ്യിലുണ്ട്. കേസുമായി മുന്നോട്ട് പോയാൽ കരിയറിൽ തലവേദനയാകും എന്നും രേവതി സമ്പത്ത് കൂട്ടിച്ചേര്‍ത്തു.

The post മലയാള സിനിമയിലെ കൊടും ക്രിമിനലാണ് സിദ്ദിഖ്; റിയാസ് ഖാനിൽ നിന്നും മോശം അനുഭവം ഉണ്ടായി: രേവതി സമ്പത്ത് appeared first on ഇവാർത്ത | Evartha.



from ഇവാർത്ത | Evartha https://ift.tt/3fx6ebm
via IFTTT

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍