
ഹേമ കമ്മിറ്റി റിപ്പോർട്ടിൽ പരാമർശിക്കുന്ന മലയാള സിനിമയിലെ പവർ ഗ്രൂപ്പിനെ കുറിച്ച് അന്വേഷണം വേണമെന്ന് ഫെഫ്ക്. സ്ത്രീകൾക്കെതിരായ ലൈംഗികാതിക്രമത്തെക്കുറിച്ച് കമ്മറ്റിയില്‍ വിവിധ സ്ത്രീകള്‍ നടത്തിയ തുറന്നുപറച്ചില്‍ ഞെട്ടിക്കുന്നതാനൊന്നും ഫെഫ്ക പ്രതികരിച്ചു.
ഫെഫ്കയിൽ ഉൾപ്പെടുന്ന 21 യൂണിയനുകള്‍ക്ക് ജനറല്‍ സെക്രട്ടറി ബി.ഉണ്ണിക്കൃഷ്ണന്‍ ഇതുമായി ബന്ധപ്പെട്ട് കത്ത് അയച്ചു. സിനിമയിലെ പതിനഞ്ചംഗ പവര്‍ഗ്രൂപ്പിനെ കുറിച്ചറിയില്ല, വ്യത്യസ്ത ലക്ഷ്യങ്ങളോടെ പ്രവര്‍ത്തിക്കുന്നവരാണ് സിനിമ സംഘടനകളെന്നും ഈ സംഘടനകളെ ആകെ നിയന്ത്രിക്കുന്ന പവര്‍ഗ്രൂപ്പ് സാധ്യമല്ലെങ്കിലും റിപ്പോര്‍ട്ടിലെ പരാമര്‍ശത്തില്‍ അന്വേഷണം വേണമെന്നും കത്തിൽ ആവശ്യപ്പെടുന്നു. അതേസമയം, മലയാള സിനിമ ലോകം അടക്കിവാഴാന്‍ പവര്‍ ഗ്രൂപ്പുകളുണ്ടെന്നായിരുന്നു ഹേമ കമ്മിറ്റി റിപ്പോട്ട്.
The post മലയാള സിനിമയിലെ പവർ ഗ്രൂപ്പിനെ കുറിച്ച് അന്വേഷണം നടത്തണം: ഫെഫ്‌ക appeared first on ഇവാർത്ത | Evartha.
from ഇവാർത്ത | Evartha https://ift.tt/D7T6pqg
via IFTTT
0 അഭിപ്രായങ്ങള്‍