രഞ്ജിത്ത് ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനം രാജിവെച്ചു

സംവിധായകനും നിർമ്മാതാവും നടനുമായ രഞ്ജിത്ത് സംസ്ഥാന ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനം രാജി വെച്ചു. തന്നോട് മോശമായി പെരുമാറിയെന്ന ബംഗാളി നടിയുടെ വെളിപ്പെടുത്തലിന് പിന്നാലെയാണ് രഞ്ജിത്തിന്‍റെ രാജി.

രഞ്ജിത്ത് രാജി വയ്ക്കേണ്ടത് ആവശ്യമാണെന്ന് ഇടതുമുന്നണി നിലപാട് സ്വീകരിച്ചതിന് പിന്നാലെയാണ് രാജി വെക്കാന്‍ നിര്‍ബന്ധിതനായത്. ഇപ്പോൾ വയനാട്ടിൽ ഉള്ള രഞ്ജിത്ത് കഴിഞ്ഞ ദിവസം തന്നെ കാറിൽ നിന്ന് ഓദ്യോഗിക നെയിം ബോർഡ് മാറ്റിയിരുന്നു.

ഒരു സിനിമയുമായി ബന്ധപ്പെട്ട ചർച്ചകൾക്കിടെ രഞ്ജിത്ത് മോശമായി പെരുമാറിയെന്നായായിരുന്നു ബംഗാൾ നടി ശ്രീലേഖ മിത്ര വെളിപ്പെടുത്തിയത്.

The post രഞ്ജിത്ത് ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനം രാജിവെച്ചു appeared first on ഇവാർത്ത | Evartha.



from ഇവാർത്ത | Evartha https://ift.tt/1DOftVX
via IFTTT

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍