രാഷ്ട്രീയ പ്രവേശനം: പ്രസംഗിക്കാനും നന്നായി സംസാരിക്കാനും ആദ്യം മലയാളം ശരിക്കൊന്ന് പഠിക്കട്ടെ: ശോഭന

സജീവ രാഷ്ട്രീയത്തിലേക്കിറങ്ങുമോ എന്ന ചോദ്യത്തിന് അതിനുള്ള സാദ്ധ്യതകൾ നിഷേധിക്കാതെ നടിയും നര്‍ത്തകിയുമായ ശോഭന. ആദ്യം മലയാളം ശരിക്കും പഠിക്കട്ടെയെന്നും ബാക്കിയെല്ലാം പിന്നീടെന്നും നടി ശോഭന വ്യക്തമാക്കി.

പ്രസംഗിക്കുന്നതിനും നന്നായി സംസാരിക്കുന്നതിനും ആദ്യം മലയാളം ശരിക്കൊന്ന് പഠിക്കട്ടെയെന്നും ബാക്കിയെല്ലാം പിന്നീടെന്നും ഇപ്പോള്‍ തന്‍റെ കാര്യങ്ങളുമായി മുന്നോട്ടുപോവുകയാണെന്നും നടി ശോഭന പറഞ്ഞു.

തിരുവനന്തപുരം മണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി രാജീവ് ചന്ദ്രശേഖറിനൊപ്പം വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു നടി. എന്‍ഡിഎ സ്ഥാനാര്‍ത്ഥിയുടെ തെരഞ്ഞെടുപ്പ് പ്രചാരണാര്‍ത്ഥം ഇന്ന് വൈകിട്ട് നെയ്യാറ്റിൻകരയിലെ റോഡ് ഷോയിലും നാളെ പ്രധാനമന്ത്രിയുടെ പരിപാടിയിലും ശോഭന പങ്കെടുക്കും.

The post രാഷ്ട്രീയ പ്രവേശനം: പ്രസംഗിക്കാനും നന്നായി സംസാരിക്കാനും ആദ്യം മലയാളം ശരിക്കൊന്ന് പഠിക്കട്ടെ: ശോഭന appeared first on ഇവാർത്ത | Evartha.



from ഇവാർത്ത | Evartha https://ift.tt/dPWmHFG
via IFTTT

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍