
സംസ്ഥാനത്തിൽ എല്ലായിടത്തും എൻ ഡി എ മുന്നണി മുന്നിലാണെന്നും അതുകൊണ്ടു തന്നെ യുഡിഎഫും എല്‍ഡിഎഫും വെപ്രാളത്തിലാണെന്നും ബിജെപി സംസ്ഥാന അധ്യക്ഷനും വയനാട്ടിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയുമായ കെ സുരേന്ദ്രൻ.
എന്‍ഡിഎ ജയിക്കുമെന്ന സ്ഥിതി വന്നപ്പോള്‍ കള്ള പ്രചരണം നടത്തുകയാണെന്നും കേരളത്തിലേകത് ഫ്ലക്സ് ബോര്‍ഡ് എംപിമാരാണെന്നും സുരേന്ദ്രൻ പരിഹസിച്ചു. എന്‍കെ പ്രേമചന്ദ്രൻ ഏറ്റവും വലിയ ഫ്ലക്സ് ബോര്‍ഡ് എംപിയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വികസനം സ്വന്തം പേരിലാക്കുകയാണ്.
രാഹുല്‍ ഗാന്ധിക്ക് പിഎഫ്ഐയും പിണറായി വിജയന് പിഡിപിയുമായി കൂട്ട്. തെരഞ്ഞെടുപ്പിനായി വര്‍ഗീയ കക്ഷികളെ ഇരുവരും കൂട്ടുപിടിക്കുകയാണ്. വര്‍ഗീയ ശക്തികളുടെ പിന്‍ബലത്തിലാണ് ഇവരുടെ മത്സരമെന്നും കെ സുരേന്ദ്രൻ ആരോപിച്ചു.
The post രാഹുല്‍ ഗാന്ധിക്ക് പിഎഫ്ഐയും പിണറായി വിജയന് പിഡിപിയുമായി കൂട്ട്: കെ സുരേന്ദ്രൻ appeared first on ഇവാർത്ത | Evartha.
from ഇവാർത്ത | Evartha https://ift.tt/wMxsO6v
via IFTTT
0 അഭിപ്രായങ്ങള്‍