കോൺഗ്രസിലുള്ളത് കാലഹരണപ്പെട്ട നേതാക്കളാണെന്ന അനിൽ ആന്‍റണി പറഞ്ഞത് എ.കെ. ആന്‍റണിയെ ഉദ്ദേശിച്ചു തന്നെ: എം എം ഹസൻ

കോൺഗ്രസ് പാർട്ടിയിൽ ഉള്ളത് കാലഹരണപ്പെട്ട നേതാക്കളാണെന്ന അനിൽ ആന്‍റണി പറഞ്ഞത് എ.കെ. ആന്‍റണിയെ ഉദ്ദേശിച്ചു തന്നെയാണെന്ന് കെപിസിസി ആക്ടിംഗ് പ്രസിഡന്‍റ് എം.എം.ഹസൻ . പക്ഷെ , ഈ കാര്യത്തിൽ ഹസനെ രൂക്ഷമായ വാക്കുകളിൽ വിമർശിക്കുകയാണ് അനിൽ ആന്‍റണി.

80 വയസു കഴിഞ്ഞ ഹസനെ പോലെയുള്ളവരാണ് കാലഹരണപ്പെട്ടവരെന്ന് വിളിച്ചതെന്നാണ് അനിലിന്‍റെ മറുപടി. ഈ മറുപടിക്ക് പിന്നാലെയാണ് വീണ്ടും വിമര്‍ശനം ആവര്‍ത്തിച്ചുകൊണ്ട് എംഎം ഹസൻ രംഗത്തെത്തിയത്. അനിൽ ആന്‍റണി മറുപടി അർഹിക്കുന്നില്ലെന്നും ഇന്നലെ പറയാനുള്ളത് പറഞ്ഞുവെന്നും അതില്‍ നിന്ന് പിന്നോട്ടില്ലെന്നുമായിരുന്നു എം എം ഹസന്‍റെ പ്രതികരണം.

സ്വന്തം അപ്പനെതിരായി പറഞ്ഞ് മതിയായപ്പോൾ ബാക്കി ഉള്ളവർക്കെതിരെ പറയുകയാണ് അനില്‍. പിതൃനിന്ദ കാട്ടിയ ആൾക്ക് ജനങ്ങൾ മറുപടി നൽകുമെന്നും ഹസൻ പറഞ്ഞു. അതേപോലെ തന്നെ ബിജെപി പ്രകടന പത്രിക നുണയിൽ കെട്ടിപ്പൊക്കിയ ചീട്ടു കൊട്ടാരമാണെന്നും ഇന്ധന നികുതി കുറയ്ക്കണമെന്ന പ്രഖ്യാപനം ജനങ്ങളോടുള്ള പരിഹാസമെന്നും എംഎം ഹസൻ കൂട്ടിച്ചേര്‍ത്തു

The post കോൺഗ്രസിലുള്ളത് കാലഹരണപ്പെട്ട നേതാക്കളാണെന്ന അനിൽ ആന്‍റണി പറഞ്ഞത് എ.കെ. ആന്‍റണിയെ ഉദ്ദേശിച്ചു തന്നെ: എം എം ഹസൻ appeared first on ഇവാർത്ത | Evartha.



from ഇവാർത്ത | Evartha https://ift.tt/ZAQBEnV
via IFTTT

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍