
ആരാധകരെ ആഹ്ലാദത്തിലാക്കുന്ന ഒരു സന്തോഷവാർത്തയിതാ. ബ്രസീലിയൻ സൂപ്പർ താരം നെയ്മർ ജൂനിയർ ഇന്ത്യയിൽ കളിക്കാൻ സാധ്യത. ഈ വർഷത്തെ എഎഫ്‌സി ചാമ്പ്യൻസ് ലീഗിൽ അൽ-ഹിലാലും മുംബൈ സിറ്റി എഫ്.സിയും ഗ്രൂപ്പ് ‘ഡി’യിൽ. ഇതോടെ നെയ്മർ ഇന്ത്യയിലെത്താനുള്ള സാധ്യതയും വർധിച്ചു. പൂനെയിലാണ് അൽ-ഹിലാൽ മുംബൈ സിറ്റി പോരാട്ടം.
നേരത്തെ തന്നെ ക്രിസ്റ്റ്യാനോ റൊണാൾഡോയോ നെയ്മറോ ഇന്ത്യയിലേക്ക് വരുമെന്ന് ഉറപ്പായിരുന്നു. എന്തായാലും റൊണാൾഡോ വരില്ല പകരം സുൽത്താൻ ഇന്ത്യയിലെത്തും. കരിയറിൽ ആദ്യമാണ് നെയ്മർ ഇന്ത്യയില്‍ ഔദ്യോഗിക മത്സരത്തില്‍ പന്ത് തട്ടുന്നത്.
2022 ഡിസംബർ മാസത്തിൽ ഗോവയിൽ നടന്ന റെഡ് ബുൾ നെയ്മർ ജൂനിയേഴ്സ് ഫൈവ് വേൾഡ് ഫൈനൽ മത്സരത്തിനാണ് നെയ്മർ അവസാനമായി ഇന്ത്യയിൽ എത്തിയത്. മുംബൈ സിറ്റിക്കും അൽ ഹിലാലിനും ഒപ്പം ഇറാന്റെ എഫ്‌സി നസാജി മസന്ദരനും ഉസ്‌ബെക്കിസ്ഥാൻ ക്ലബ് നവബഹോറും ഗ്രൂപ്പ് ഡിയിൽ ഇടം നേടിയിട്ടുണ്ട്.
The post നെയ്മർ ഇന്ത്യയിൽ കളിക്കാൻ സാധ്യത; ചാമ്പ്യൻസ് ലീഗിൽ അൽ-ഹിലാലും മുംബൈ സിറ്റി എഫ്.സിയും ഒരേ ഗ്രൂപ്പിൽ appeared first on ഇവാർത്ത | Evartha.
from ഇവാർത്ത | Evartha https://ift.tt/zEUxa5W
via IFTTT
0 അഭിപ്രായങ്ങള്‍