പാർട്ടിക്കാർ ഉൾപ്പെട്ട കേസുകൾ പൊലീസ് അന്വേഷിക്കാത്തത് എന്തുകൊണ്ട്?; മുഖ്യമന്ത്രിയോട് ഏഴ് ചോദ്യങ്ങളുമായി വി.ഡി സതീശൻ

സംസ്ഥാന മുഖ്യമന്ത്രി പിണറായി വിജയനോട് 7 ചോദ്യങ്ങളുമായി പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയൻ ഉൾപ്പെട്ടിട്ടുള്ള മാസപ്പടി വിവാദത്തില്‍ അന്വേഷണം ഇല്ലാത്തത് എന്തുകൊണ്ട്? പാർട്ടിക്കാർ ഉൾപ്പെട്ട കേസുകൾ പൊലീസ് അന്വേഷിക്കാത്തത് എന്തുകൊണ്ട്? തുടങ്ങി ഏഴ് ചോദ്യങ്ങളാണ് വി.ഡി സതീശൻ ഉന്നയിക്കുന്നത്.

കഴിഞ്ഞ ഏഴുമാസമായി മുഖ്യമന്ത്രി മൗനത്തിലാണ്. എ.ഐ ക്യാമറ ഇടപാടില്‍, കെ–ഫോണ്‍ അഴിമതിയില്‍ കൊവിഡ് കാലത്തെ മെഡിക്കല്‍ ഉപകരണ ഇടപാടില്‍ കേസെടുക്കാത്തതും അന്വേഷണമില്ലാത്തതും എന്തുകൊണ്ടെന്നും സതീശന്‍ ചോദിക്കുന്നു.

വിഡി സതീശന്റെ ചോദ്യങ്ങള്‍:

വീണ വിജയനെതിരെ വിജിലന്‍സ് കേസെടുക്കാത്തത് എന്തുകൊണ്ട്?
എ.ഐ ക്യാമറ ഇടപാടില്‍ കേസെടുക്കാത്തത് എന്തുകൊണ്ട്?
കെ-ഫോണ്‍ അഴിമതിയില്‍ എന്തുകൊണ്ട് അന്വേഷണത്തിന് തയാറാകുന്നില്ല?
കൊവിഡ് കാലത്തെ മെഡിക്കൽ ഉപകരണ ഇടപാടില്‍ അന്വേഷണമില്ലേ?
മുന്‍ എം.എല്‍.എ ജോര്‍ജ് എം തോമസിനെതിരെ കേസെടുക്കാത്തതെന്തേ?
സിപിഐഎം നേതാക്കള്‍ക്ക് ഒരുനീതിയും മറ്റുള്ളവര്‍ക്ക് മറ്റൊരു നീതിയും എന്തുകൊണ്ട്?
ഓണക്കാലത്ത് സര്‍ക്കാര്‍ വിപണിയില്‍ ഇടപെടാത്തത് എന്തുകൊണ്ട്?

The post പാർട്ടിക്കാർ ഉൾപ്പെട്ട കേസുകൾ പൊലീസ് അന്വേഷിക്കാത്തത് എന്തുകൊണ്ട്?; മുഖ്യമന്ത്രിയോട് ഏഴ് ചോദ്യങ്ങളുമായി വി.ഡി സതീശൻ appeared first on ഇവാർത്ത | Evartha.



from ഇവാർത്ത | Evartha https://ift.tt/jZOE3Qr
via IFTTT

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍