കോഴിക്കോട് കോളജ് വിദ്യാര്‍ഥിനിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു; കണ്ടെത്തിയത് ആളൊഴിഞ്ഞ വീട്ടില്‍ വിവസ്ത്രയാക്കി കെട്ടിയിട്ട നിലയിൽ

കോഴിക്കോട് ജില്ലയിൽ കുറ്റ്യാടിക്കടുത്ത് തൊട്ടില്‍പ്പാലത്ത് കോളജ് വിദ്യാര്‍ഥിനിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു. കഴിഞ്ഞ ദിവസമാണ് പെണ്‍കുട്ടിയെ കാണാതായത്.വിദ്യാര്‍ത്ഥിനിയുടെ മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ ഇന്ന് ആളൊഴിഞ്ഞ വീട്ടില്‍ വിവസ്ത്രയാക്കി കെട്ടിയിട്ട നിലയിലാണ് പെണ്‍കുട്ടിയെ പൊലീസ് കണ്ടെത്തിയത്.

പെണ്‍കുട്ടിയെ ഇന്നലെ മുതല്‍ കാണാനില്ല എന്ന് ബന്ധുക്കള്‍ പോലീസിൽ പരാതി നല്‍കിയിരുന്നു. അതേസമയം, പ്രതിയെ തിരിച്ചറിഞ്ഞതും പ്രതിക്കായി തെരച്ചില്‍ തുടരുകയാണെന്നും പൊലീസ് അറിയിച്ചു.പോലീസ് പെണ്‍കുട്ടിയെ ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തെ കുറിച്ച് പ്രതികരിക്കാന്‍ പോലും പറ്റാത്ത അവസ്ഥയിലാണ് പെണ്‍കുട്ടി.

നിലവിൽ വീട്ടില്‍ പോലീസ് നടത്തിയ പരിശോധനയില്‍ അഞ്ച് ഗ്രാം എംഡിഎംഎയും കഞ്ചാവും മറ്റ് ലഹരിവസ്തുക്കളും പിടിച്ചെടുത്തു. പ്രതി ഉടൻതന്നെ പിടിയിലാകുമെന്നും പോലീസ് വ്യക്തമാക്കി. സംഭവത്തില്‍ കൂടുതല്‍ പേര്‍ക്ക് പങ്കുണ്ടോയെന്ന് പരിശോധിച്ചുവരികയാണ്.

The post കോഴിക്കോട് കോളജ് വിദ്യാര്‍ഥിനിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു; കണ്ടെത്തിയത് ആളൊഴിഞ്ഞ വീട്ടില്‍ വിവസ്ത്രയാക്കി കെട്ടിയിട്ട നിലയിൽ appeared first on ഇവാർത്ത | Evartha.



from ഇവാർത്ത | Evartha https://ift.tt/21ABpta
via IFTTT

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍