
അമേരിക്കയെ ഞെട്ടിച്ച് വീണ്ടും വെടിവയ്പ്പ്. അമേരിക്കയില്‍ കെന്റക്കി സംസ്ഥാനത്തിലെ ലൂയിവിലെ നഗരത്തിലെ ഒരു ബാങ്കിലാണ് വെടിവെയ്പ്പും കൊലപാതകവും നടന്നത്.
ആക്രമണത്തില്‍ അഞ്ചു പേര്‍ കൊല്ലപ്പെട്ടെതായാണ് വിവരം. അക്രമിയടക്കമുള്ള അഞ്ച് പേരാണ് കൊല്ലപ്പെട്ടതെന്നാണ് ലഭിക്കുന്ന സൂചന. ആക്രമണത്തില്‍ പരിക്കേറ്റ ആറ് പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. പ്രാദേശിക സമയം തിങ്കളാഴ്ച്ച രാവിലെ എട്ടരയ്ക്ക് ഓള്‍ഡ് നാഷണല്‍ ബാങ്കിലാണ് വെടിവെയ്പ്പ് നടന്നത്.
ബാങ്കിലെ മുന്‍ ജീവനക്കാരനാണ് അക്രമിയെന്നാണ് വിവരം. ഇക്കാര്യം പൊലീസ് വ്യക്തമാക്കിയതായി റിപ്പോര്‍ട്ടുകളുണ്ട്. ബാങ്കിനകത്ത് കയറി അക്രമി കോണ്‍ഫറന്‍സ് റൂമിനകത്തേക്ക് തോക്കുമായെത്തിയ ശേഷമായിരുന്നു അക്രമം നടത്തിയതെന്നാണ് സൂചന. കോണ്‍ഫറന്‍സ് റൂമിനകത്ത് അക്രമി ആദ്യം വെടിയുതിര്‍ക്കുകയായിരുന്നു. സംഭവത്തില്‍ പൊലീസും എഫ് ബി ഐയും അന്വേഷണം തുടങ്ങിയതായും അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
The post അമേരിക്കയിലെ ബാങ്കില്‍ വെടിവയ്പ്പ്; അക്രമിയടക്കം അഞ്ച് പേര്‍ കൊല്ലപ്പെട്ടു appeared first on ഇവാർത്ത | Evartha.
from ഇവാർത്ത | Evartha https://ift.tt/wPYTnSz
via IFTTT
0 അഭിപ്രായങ്ങള്‍