പ്രൈമറി സ്കൂള്‍ വിദ്യാര്‍ത്ഥിയെകൊണ്ട് ക്ളാസ് റൂമില്‍ മസാജ് ചെയ്യിച്ച അദ്ധ്യാപികയെ സസ്‌പെന്‍ഡ് ചെയ്തു

പ്രൈമറി സ്കൂള്‍ വിദ്യാര്‍ത്ഥിയെകൊണ്ട് ക്ളാസ് റൂമില്‍ മസാജ് ചെയ്യിച്ച അദ്ധ്യാപികയെ സസ്‌പെന്‍ഡ് ചെയ്തു

യുപി യിലെ ഹര്‍ദോയില്‍ പോക്കാരി സര്‍ക്കാര്‍ പ്രൈമറി സ്കൂളില്‍ ഈ ആഴ്ച ആദ്യമാണ് സംഭവം നടന്നത്. അദ്ധ്യാപിക ആണ്‍കുട്ടിയെകൊണ്ട് മസാജ് ചെയ്യിക്കുന്നതിന്റെ ദൃശ്യങ്ങള്‍ സമൂഹമാദ്ധ്യമങ്ങളില്‍ വൈറലായതോടെയാണ് സംഭവം പുറത്ത് അറിയുന്നത്.

അദ്ധ്യാപിക കസേരയില്‍ ഇരുന്ന് വിശ്രമിക്കുകയും കുട്ടി അടുത്ത് നിന്ന് കയ്യില്‍ മസാജ് ചെയ്യുന്നതുമാണ് വീഡിയോയില്‍ ഉള്ളത്. മറ്റ് കുട്ടികള്‍ ക്ളാസില്‍ വെറുതേ നടക്കുന്നതും അദ്ധ്യാപിക അവരോട് ദേഷ്യപ്പെടുന്നതും ദൃശ്യങ്ങളില്‍ കാണാം. ആരാണ് വീഡിയോ പകര്‍ത്തിയത് എന്ന് വ്യക്തമല്ല.



from ഇ വാർത്ത | evartha https://ift.tt/f93e7xB
via IFTTT

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍