ജയ്പുര്‍: രാജസ്ഥാനില്‍ ഇന്ത്യന്‍ വ്യോമസേനയുടെ യുദ്ധവിമാനം തകര്‍ന്ന് വീണു. രണ്ട് പൈലറ്റുമാര്‍ മരിച്ചു.
രാജസ്ഥാനിലെ ബാര്‍മറിന് സമീപമാണ് അപകടമുണ്ടായത്. മിഗ്-21 യുദ്ധവിമാനമാണ് തകര്‍ന്ന് വീണത്.
ബാര്‍മര്‍ ജില്ലയിലെ ഭീംദ ഗ്രാമത്തില്‍ അരകിലോമീറ്റര്‍ ചുറ്റളവിലാണ് വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. ബൈതു മേഖലയില്‍ ഒരു യാത്രയിക്കിടെയാണ് സംഭവം.
വിമാനം തകര്‍ന്നതിന്‍റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. വിമാനത്തിന്റെ ഭാഗങ്ങളിലും പ്രദേശത്തും തീപടര്‍ന്നതിന്റെ ദൃശ്യങ്ങള്‍ വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ പുറത്തുവിട്ടിട്ടുണ്ട്.
from ഇ വാർത്ത | evartha https://ift.tt/klxDUXz
via IFTTT
0 അഭിപ്രായങ്ങള്‍