കൊല്‍ക്കത്ത: ഫ്‌ളാറ്റിന് ഉള്ളില്‍ കോടിക്കണക്കിന് രൂപയുണ്ടായിട്ടും നടി അര്‍പ്പിത മുഖര്‍ജി അപ്പാര്‍ട്ട്‌മെന്റിലെ മെയിന്റനന്‍സ് തുക അടച്ചിരുന്നില്ലെന്ന് റിപ്പോര്‍ട്ട്.
കഴിഞ്ഞദിവസം ഇ.ഡി. ഉദ്യോഗസ്ഥരുടെ റെയ്ഡ് നടക്കുന്നതിനിടെയാണ് അപ്പാര്‍ട്ട്‌മെന്റിലെ മെയിന്റനന്‍സ് ഇനത്തില്‍ പതിനായിരത്തിലേറെ രൂപ അര്‍പ്പിത അടയ്ക്കാനുണ്ടെന്ന് ഒടുവില്‍ വ്യക്തമായത്.
മെയിന്റന്‍സ് തുക അടയ്ക്കുന്നതില്‍ കുടിശ്ശിക വരുത്തിയവരുടെ പട്ടിക അപ്പാര്‍ട്ട്‌മെന്റിലെ നോട്ടീസ് ബോര്‍ഡില്‍ പതിച്ചിരുന്നു. ഈ പട്ടികയിലാണ് അര്‍പ്പിതയുടെ പേരും ഉള്‍പ്പെടുന്നത്. ജനുവരി മുതല്‍ മാര്‍ച്ച് വരെയുള്ള മെയിന്റനന്‍സ് തുകയായി 11819 രൂപയാണ് അര്‍പ്പിത മുഖര്‍ജി അടയ്ക്കാനായി ഉള്ളത്.
from ഇ വാർത്ത | evartha https://ift.tt/GsvcK4m
via IFTTT
0 അഭിപ്രായങ്ങള്‍