കോബ്ര പോസ് എന്ന പേരിൽ അറിയപ്പെടുന്ന മൂർഖൻ പാമ്പ് പത്തി വിടർത്തിയതുപോലെ നിൽക്കുന്ന ഭുജംഗാസനം; Bhujangasana

 



കോബ്ര പോസ് എന്ന പേരിൽ അറിയപ്പെടുന്ന മൂർഖൻ പാമ്പ് പത്തി വിടർത്തിയതുപോലെ നിൽക്കുന്ന ഭുജംഗാസനം വളരെ ഫലപ്രദമായതും തുടക്കക്കാർക്ക് എളുപ്പത്തിൽ ചെയ്യാൻ കഴിയുന്നതുമായ ഒരു യോഗാസമാണ്. പരമ്പരാഗതമായി രോഗശമനത്തിനായി ഭുജംഗാസനം പരിശീലിച്ചു വന്നിരുന്നു. ഈ ആസനം ശരീരത്തിന്റെ ചൂട് വർദ്ധിപ്പിക്കുകയും രോഗകാരണമായ അണുബാധകളെ ശരീരത്തിൽ നിന്ന് ഇല്ലാതാക്കുകയും ചെയ്യുമെന്ന് യോഗികൾ വിശ്വസിച്ചിരുന്നു. 


യോഗയിൽ ഏറ്റവും ഉയർന്ന ആരോഗ്യ ഗുണങ്ങൾ നൽകുന്ന ആസനങ്ങളിൽ ഒന്നായി ഭുജംഗാസനം കണക്കാക്കാം. ഭുജംഗാസനം ചെയ്യാനായി നിങ്ങളുടെ ശരീരം തറയ്ക്ക് സമാന്തരമായി വച്ച് കിടക്കണം. ശേഷം നിങ്ങളുടെ കൈകളിൽ സമ്മർദ്ദം ചെലുത്തിക്കൊണ്ട്, നിങ്ങളുടെ അരക്കെട്ടിനു മുകളിലേക്കുള്ള ശരീരം ഉയർത്തി നിങ്ങളുടെ തല പിന്നിലേക്ക് തള്ളുക. ചെവിയുടെ ഭാഗത്തിന് പിന്നിലോട്ട് തോളുകൾ കൊണ്ടുപോവുക. ശ്വാസോച്ഛ്വാസം എടുത്തുകൊണ്ടു വേണം ഇത് ചെയ്യാൻ. തിരികെ യഥാസ്ഥാനത്തേക്ക് മടങ്ങുമ്പോൾ ശ്വാസം വിടുക.


ഗുണങ്ങൾ 

1)  ശരീരത്തിന്റെ വഴക്കം വർധിപ്പിക്കുന്നു 

2)  മാനസികാവസ്ഥ  മെച്ചപ്പെടുത്തുന്നു 

3)  ദഹനം ക്രമപ്പെടുത്തുന്നു 

4)  ആരോഗ്യം മെച്ചപ്പെടുത്തുന്നു 

5)  കുണ്ഡലിനി സജ്ജീവമാക്കുന്നു 

6)  ചക്രങ്ങൾ ബാലൻസ് ചെയ്യുന്നു 





ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍