കോട്ടയം: മതേതരത്വം കൊണ്ട് ആർക്കാണ് ഗുണമെന്ന ചോദ്യം പല കോണിൽ നിന്നും ഉയരുന്നുണ്ടെന്ന് പാലാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട്. മതേതര വഴികളിലുടെ സഞ്ചരിച്ച് വർഗീയ കേരളത്തിൽ എത്തിപ്പെടുമോ എന്നതാണ് ആശങ്കയെന്നും ബിഷപ്പ് വിമർശിച്ചു. തുറന്നു പറയുമ്പോൾ നിശബ്ദനായിരിക്കരുത്എന്ന തലക്കെട്ടിൽ ഗാന്ധി ജയന്തി ദിനത്തിൽ ദീപിക ദിനപത്രത്തിൽ എഴുതിയ ലേഖനത്തിലാണ് ബിഷപ്പിന്റെപരാമർശം. വിവാദമായ മുൻനിലപാടിൽ നിന്ന് പിന്നോട്ടില്ലെന്ന് ഉറച്ചുനിൽക്കുന്നതാണ് ബിഷപ്പിന്റെ വാക്കുകൾ. മതേതരത്വം എങ്ങനെയാണ് തീവ്രവാദത്തിന് ജന്മം നൽകുന്നതെന്ന് പാശ്ചാത്യ നാടുകളിൽ നിന്ന് കണ്ടുപഠിക്കണം. മതേതരത്വത്തിന്റെയും പുരോഗമന ചിന്തയുടെയും വെളിച്ചത്തിൽ സ്വന്തം സമുദായത്തെ തള്ളിപ്പറണമെന്നാണ് ചിലർ ശഠിക്കുന്നത്. കപട മതേതരത്വം ഭാരതത്തെ നശിപ്പിക്കുമെന്നും ബിഷപ്പ് ലേഖത്തിൽ പറയുന്നു. തിന്മകൾക്കെതിരേ ജാഗരൂകരായിരിക്കണം. സമൂഹത്തിലെ അപകടങ്ങൾക്കെതിരേ മുന്നറിയിപ്പുകൾ നൽകപ്പെടുമ്പോൾ വേണ്ടത് വിവേകവും ജാഗ്രതയുമാണ്. സാമൂഹിക തിൻമകൾക്കെതിരേ മൗനമോ തിരസ്കരണമോ പ്രതിഷേധമോ അല്ല വേണ്ടത്. അവയെപ്പറ്റിയുള്ള പഠനങ്ങളും അന്വേഷണങ്ങളും തുറന്ന ചർച്ചകളും പ്രതിരാധ നടപടികളുമാണ്. തിൻമകൾക്കെതിരേ ഒരുമിച്ച് പോരാടുമ്പോൾ മതമൈത്രിക്ക് യാതൊരു കോട്ടവും തട്ടില്ലെന്നും ബിഷപ്പ് ചൂണ്ടിക്കാണിച്ചു. മതസമൂഹവും മതേതര സമൂഹവും ഒന്നിച്ചു ജീവിക്കാൻ പഠിക്കണം. സ്വന്തം മതത്തെ കുറിച്ച് സംസാരിക്കാതിരിക്കലല്ല മതേതരത്വം. അന്യമത വിദ്വേഷം ഉപേക്ഷിക്കലാണ്. തെറ്റുകൾക്കെതിരേ സംസാരിക്കാത്തവർ മൗനമായി അതിനെ പ്രോത്സാഹിപ്പിക്കുകയാണ്. തിന്മക്കെതിരേ ഒരുമിച്ചു കൈകോർക്കുന്നതുകൊണ്ടു മതമൈത്രിയോ മനുഷ്യമൈത്രിയോ തകരില്ലെന്നും ബിഷപ്പ് പറഞ്ഞു. content highlights:pseudo secularism will destroy the country says pala bishop
from mathrubhumi.latestnews.rssfeed https://ift.tt/3orAOFC
via IFTTT
0 അഭിപ്രായങ്ങള്‍