കൊച്ചി: പുരാവസ്തുവിന്റെ പേരിൽഉന്നതപോലീസ് ഉദ്യോഗസ്ഥരെയടക്കം പറ്റിച്ച മോൺസൻ മാവുങ്കൽ രണ്ട് സിനിമാനടിമാരുടെ വിവാഹച്ചെലവുകളും വഹിച്ചതായി റിപ്പോർട്ട്. വിവാഹത്തിന് പുറമേ കൊച്ചിയിലെ പല പഞ്ചനക്ഷത്ര ഹോട്ടലുകളിലായി പല ഉന്നതരുടേയും പിറന്നാൾ ആഘോഷങ്ങളും പുതുവർഷാഘോഷങ്ങളും മോൺസൻ സ്വന്തം ചെലവിൽ സംഘടിപ്പിച്ചിട്ടുണ്ട്. പരിപാടികളിൽ സിനിമാതാരങ്ങളും പോലീസ് ഉന്നതരും എത്തിയിട്ടുണ്ട്. ലക്ഷക്കണക്കിന് രൂപയാണ് ഇത്തരത്തിൽ ആഘോഷ പരിപാടികൾക്കായി മോൺസൻ ചെലവാക്കിയത്. വജ്രവ്യാപാരി, അതീവ സുരക്ഷയിലുള്ള വിവിഐപി എന്നിങ്ങനെയാണ് പല ഹോട്ടലുകളിലും മോൺസൻ മാവുങ്കലിനെ കൂടെയുള്ളവർ അവതരിപ്പിച്ചിരുന്നത്. എല്ലാ രംഗത്തേയും പ്രമുഖരുമായും വിപുലമായ ബന്ധം സൂക്ഷിക്കാനായി പണം ധൂർത്തടിക്കുന്നതും ആർഭാടജീവിതം നയിക്കുന്നതുമായിരുന്നു മോൺസന്റെ രീതി. അതേസമയം മോൺസൻ കേരളത്തിൽ ഭൂമിയിൽ നിക്ഷേപം കുറവാണെന്നും കണ്ടെത്തിയിട്ടുണ്ട്. സംസ്ഥാനത്തിന് പുറത്ത് ഇയാൾക്ക് നിക്ഷേപമുണ്ടോ എന്ന് ക്രൈം ബ്രാഞ്ച് പരിശോധിച്ചുവരികയാണ്. അതിനിടെ മോൺസൻ മാവുങ്കലിന്റെ വ്യാജ പുരാവസ്തു ശേഖരത്തിലെ കൂടുതൽ ചിത്രങ്ങൾ പുറത്തുവന്നിട്ടുണ്ട്. ഇല്ലാക്കഥകൾ പറഞ്ഞാണ് മോൺസൻ പ്രമുഖരെ ഉൾപ്പടെ വലയിൽ വീഴ്ത്തിയത്. സ്വന്തം സ്ഥാപനത്തിന്റെ സീൽ അല്ലാതെ ആധികാരിക രേഖകൾ കൈവശമില്ല. മോൻസൺ മാവുങ്കലിന്റെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും. കസ്റ്റഡി നീട്ടണമെന്നാണ് ക്രൈം ബ്രാഞ്ച് ആവശ്യപ്പെടുന്നത്. തിരുവനന്തപുരത്ത് രജിസ്റ്റർ ചെയ്ത കേസുകളിൽ മോൻസണെ ക്രൈം ബ്രാഞ്ച് കസ്റ്റഡിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. സംസ്കാരം ടി.വി കേസ്, ശിൽപി സുരേഷിന്റെ കേസ് എന്നിവയിലാണ് കസ്റ്റഡി ആവശ്യം. Content Highlights:Monson Mavunkal spent for marriage of two film actresses, more detail comes
from mathrubhumi.latestnews.rssfeed https://ift.tt/3B6HSem
via IFTTT
0 അഭിപ്രായങ്ങള്‍