തൃശൂർ: കരുവന്നൂരിൽ വായ്പ തിരിച്ചടക്കാൻ കഴിയാത്ത മനോവിഷമത്തിൽ ഒരാൾ കൂടി ആത്മഹത്യ ചെയ്തു. താളികക്കോണം സ്വദേശി ജോസ് ആണ് ആത്മഹത്യ ചെയ്തത്. കരുവന്നൂർ ബാങ്കിൽ നിന്ന് ജോസ് വായ്പയെടുത്തിരുന്നു. വായ്പ എടുത്ത പണം തിരികെ അടയ്ക്കാൻ കഴിയാത്ത സാഹചര്യത്തിലായിരുന്നു ജോസെന്ന് ബന്ധുക്കളും വാർഡ് കൗൺസിലറും പറഞ്ഞു. ബാങ്കിൽ നിന്ന് പണം അടയ്ക്കാനായി ആവശ്യപ്പെട്ടിരുന്നു. ഈ മനോവിഷമത്തിലാണ് ആത്മഹത്യ ചെയ്തത് എന്ന് ബന്ധുക്കൾ പറഞ്ഞു. നാല് ലക്ഷം രൂപയാണ് ജോസ് കരുവന്നൂർ സഹകരണ ബാങ്കിൽ നിന്ന് വായ്പയെടുത്തിരുന്നത്.ഇന്ന് പുലർച്ചെയാണ് ജോസിനെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്.കരുവന്നൂർ ബാങ്കുമായി ബന്ധപ്പെട്ട് രണ്ടാമത്തെ ആത്മഹത്യയാണിത്. നേരത്തെ കോൺഗ്രസിന്റെ ഒരു മുൻ കൗൺസിലർ വായ്പ തിരിച്ചടക്കാൻ കഴിയാത്ത സാഹചര്യത്തിൽ ആത്മഹത്യ ചെയ്തിരുന്നു. (ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. Toll free helpline number: 1056) Content Highlights: karuvannur bank fraud
from mathrubhumi.latestnews.rssfeed https://ift.tt/3Bqnp3g
via IFTTT
0 അഭിപ്രായങ്ങള്‍