സെൻസെക്‌സിൽ 178 പോയന്റ് നഷ്ടത്തോടെ തുടക്കം: നിഫ്റ്റി 18,150ന് താഴെയെത്തി

മുംബൈ: ഓഹരി സൂചികകളിൽ നഷ്ടത്തോടെ തുടക്കം. ഒക്ടോബറിലെ ഫ്യൂച്ചർ കരാറുകൾ അവസാനിക്കുന്ന ദിവസമായതിനാൽ സൂചികകളിൽ ചാഞ്ചാട്ടം പ്രകടമാണ്. ദുർബലമായ ആഗോള സാഹചര്യങ്ങളുംവിപണിയിൽ പ്രതിഫലിച്ചു. സെൻസെക്സ് 178 പോയന്റ് നഷ്ടത്തിൽ 60,964ലിലും നിഫ്റ്റി 61 പോയന്റ് താഴ്ന്ന് 18,149ലുമാണ് വ്യാപാരം ആരംഭിച്ചത്. ഇൻഡസിൻഡ് ബാങ്ക്, എസ്ബിഐ ലൈഫ്, എൽആൻഡ്ടി, ബജാജ് ഓട്ടോ, നെസ് ലെ തുടങ്ങിയ ഓഹരികളാണ് നേട്ടത്തിൽ മുന്നിൽ. ഹിൻഡാൽകോ, ടൈറ്റാൻ കമ്പനി, ഒഎൻജിസി, അദാനി പോർട്സ്, ഐസിഐസിഐ ബാങ്ക് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്. നിഫ്റ്റി ഹെൽത്ത് കെയർ, പൊതുമേഖല ബാങ്ക്, മെറ്റൽ സൂചികകൾ ഒഴികെയുള്ളവ നേട്ടത്തിലാണ്. ബിഎസ്ഇ മിഡ്ക്യാപ്, സ്മോൾ ക്യാപ് സൂചികകൾ 0.5ശതമാനത്തോളം നഷ്ടത്തിലുമാണ് വ്യാപാരം നടക്കുന്നത്.

from mathrubhumi.latestnews.rssfeed https://ift.tt/3pPBTI5
via IFTTT

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍