
രാജ്യത്തെ ഇന്ധനവില വീണ്ടും വർദ്ധിപ്പിച്ചു. പെട്രോള്‍ ലിറ്ററിന് 35 പൈസയും, ഡീസനിന് 37 പൈസയുമാണ് കൂട്ടിയത്. ഇതോടുകൂടി തിരുവനന്തപുരത്ത് പെട്രോളിന് 110.59 രൂപയായി, ഡീസലിന് 104.35 രൂപ. കൊച്ചിയില്‍ പെട്രോളിന് 108.55 രൂപയും ,ഡീസല്‍ 102.43 രൂപയുമായി. കോഴിക്കോട് പെട്രോളിന് 108.92 രൂപ,ഡീസല്‍ 102.66 രൂപ എന്നിങ്ങനെയാണ് നിരക്ക്.
അവസാന ഒരു മാസത്തിനിടെ ഡീസലിന് കൂട്ടിയത് 8.49 രൂപയും, പെട്രോളിന് 6.75 രൂപയുമാണ്. അതേസമയം, രാജ്യത്ത് പലയിടത്തും ഇന്ധനവില 120 കടന്നു. രാജസ്ഥാനിലെ ഗംഗാനഗറില്‍ പെട്രോളിന് 120.49 രൂപയാണ്. ഡീസലിന് 111.40 രൂപയുമായി ഉയർന്നു.
from ഇ വാർത്ത | evartha https://ift.tt/3Erlldw
via IFTTT
0 അഭിപ്രായങ്ങള്‍