ടോക്യോ പാരാലിമ്പിക്‌സില്‍ വീണ്ടും മെഡലുറപ്പിച്ച് ഇന്ത്യ; ബാഡ്മിന്റണ്‍ താരം സുഹാസ് ഫൈനലില്‍

ടോക്യോ: ടോക്യോ പാരാലിമ്പിക്സിൽഇന്ത്യ 15-ാം മെഡൽ ഉറപ്പിച്ചു. പുരുഷന്മാരുടെ ബാഡ്മിന്റൺ എസ് എൽ 4 വിഭാഗത്തിൽ ഇന്ത്യയുടെ സുഹാസ് യതിരാജ് ഫൈനലിൽ പ്രവേശിച്ചു. സെമിയിൽ ഇൻനൊനീഷ്യയുടെ സെത്തിയവാൻ ഫ്രെഡിയെയാണ് ഇന്ത്യൻ താരം തോൽപ്പിച്ചത്. നേരിട്ടുള്ള സെറ്റുകൾക്കാണ് സുഹാസിന്റെ വിജയം. സ്കോർ: 21-9, 21-15. ഫൈനലിൽ ഫ്രാൻസിന്റെ ലൂക്കാസ് മസൂറിനെയാണ് ഇന്ത്യൻ താരം നേരിടുക. ഇന്ത്യയുടെ തരുൺ ധില്ലോണിനെ കീഴടക്കിയാണ് മസൂർ ഫൈനലിലേക്ക് യോഗ്യത നേടിയത്. സ്കോർ: 21-16, 16-21,21-18. തരുൺ വെങ്കലമെഡലിനായി മത്സരിക്കും. ഈ ഇനത്തിലെ ലോക ഒന്നാം നമ്പർ താരമാണ് മസൂർ. തരുൺ രണ്ടാം നമ്പർ താരമാണ്. ടൂർണമെന്റിലെ സീഡില്ലാ താരമായ സുഹാസ് മികച്ച പ്രകടനം പുറത്തെടുത്താണ് ഫൈനലിലെത്തിയത്. ഐ.എ.എസ് ഉദ്യോഗസ്ഥനായ സുഹാസ് നോയ്ഡയിലെ ജില്ലാ മജിസ്ട്രേറ്റാണ്. Content Highlights: Suhas Yathiraj progresses to Mens singles para-badminton SL4 final, Tarun Dhillon to play for bronze

from mathrubhumi.latestnews.rssfeed https://ift.tt/3gYH4Ac
via IFTTT

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍