പാരാലിമ്പിക്‌സ്: മിക്‌സഡ് 50 മീറ്റര്‍ ഷൂട്ടിങ്ങില്‍ സ്വര്‍ണവും വെള്ളിയും നേടി ഇന്ത്യ

ടോക്യോ: ടോക്യോ പാരാലിമ്പിക്സിൽ ഇന്ത്യ രണ്ട് മെഡലുകൾ കൂടി സ്വന്തമാക്കി. മിക്സഡ് 50 മീറ്റർ പിസ്റ്റൾ എസ് എച്ച് 1 പുരുഷ വിഭാഗത്തിൽ ഇന്ത്യയുടെ മനീഷ് നർവാൾ സ്വർണവും സിങ് രാജ് അദാന വെള്ളിയും സ്വന്തമാക്കി. ഫൈനലിൽ 218.2 പോയന്റ് നേടി പാരാലിമ്പിക്സ് റെക്കോഡോടെയാണ് മനീഷ് നർവാൾ സ്വർണം നേടിയത്. 216.7 പോയന്റ് നേടിക്കൊണ്ട് സിങ് രാജ് വെള്ളി മെഡൽ നേടി. MANISH wins GOLD🔥🔥 Manish Narwal wins 🥇 in Mixed 50m Pistol SH1 Final with a score of 218.2 to set the new #Paralympics Record Manish also holds World Record in this category🙂 Outstanding performance by Manish to win 2️⃣ 🥇 in shooting at Tokyo#Cheer4India #Praise4Para pic.twitter.com/ZQiYBqr8Dd — SAI Media (@Media_SAI) September 4, 2021 സിങ് രാജ് ടോക്യോ പാരാലിമ്പിക്സിൽ നേടുന്ന രണ്ടാമത്തെ മെഡലാണിത്. ഈ ഇനത്തിലെ ലോകറെക്കോഡുകാരനായ നർവാൾ തകർപ്പൻ പ്രകടനമാണ് പുറത്തെടുത്തത്. യോഗ്യതാ മത്സരത്തിൽ ഏഴാം സ്ഥാനം മാത്രമാണ് നർവാളിന് ലഭിച്ചത്. സിങ് രാജിന് നാലാം സ്ഥാനമായിരുന്നു. എന്നാൽ ഫൈനലിൽ ഇരുവരും ഫോമിലേക്കുയർന്നു. റഷ്യയുടെ സെർജി മലിഷേവ് ഈ ഇനത്തിൽ വെങ്കലം നേടി. 15th medal for #IND at #Tokyo2020 👏🏼👏🏼@AdhanaSinghraj creates history by winning 🥈 medal in P4 Mixed 50m Pistol SH1 Final with 216.7 points. This is his 2nd medal at the games. We are proud of your achievement#Cheer4India#Praise4Para #Paralympics pic.twitter.com/FXni0qY4XB — SAI Media (@Media_SAI) September 4, 2021 സ്വർണവും വെള്ളിയും നേടിയതോടെ പോയന്റ് പട്ടികയിൽ ഇന്ത്യ 34-ാം സ്ഥാനത്തേക്ക് ഉയർന്നു. മൂന്ന് സ്വർണവും ഏഴ് വെള്ളിയും അഞ്ച് വെങ്കലവുമുൾപ്പെടെ 15 മെഡലുകളാണ് ഇന്ത്യയുടെ ശേഖരത്തിലുള്ളത്. Content Highlights:Indias Manish Narwal bags gold, Singhraj Adhana claims silver in Mixed 50m Pistol SH1

from mathrubhumi.latestnews.rssfeed https://ift.tt/2WQk7I2
via IFTTT

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍