തിരുവനന്തപുരം: കോൺഗ്രസിലെ പ്രശ്നങ്ങൾ പരിഹരിക്കാനുള്ള ചർച്ചയ്ക്ക് കെപിസിസി നേതൃത്വം മുൻകൈയെടുത്താൽ സഹകരിക്കുമെന്ന് ഉമ്മൻചാണ്ടി. പാർട്ടിയിൽ പ്രശ്നങ്ങളുണ്ടായാൽ അത് ചർച്ച ചെയ്ത് തീർക്കുകയാണ് പരിഹാരം. പ്രശ്നം പരിഹരിക്കാൻ ഇനിയും ദിവസങ്ങളുണ്ടല്ലോ എന്നും ഉമ്മൻചാണ്ടി പ്രതികരിച്ചു. കോൺഗ്രസിലെ പ്രശ്നങ്ങൾ പരിഹരിക്കാനായി ഉമ്മൻചാണ്ടിയുമായും രമേശ് ചെന്നിത്തലയുമായും ചർച്ച നടത്തി കാര്യങ്ങൾ ബോധ്യപ്പെടുത്തി മുന്നോട്ടുപോവുമെന്ന് നേരത്തെ കെ സുധാകരൻ മാതൃഭൂമിക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞിരുന്നു. പിന്നാലെയാണ് ഉമ്മൻചാണ്ടിയുടെ പ്രതികരണം. ഡിസിസി അധ്യക്ഷന്മാരെ തീരുമാനിക്കുന്നത് സംബന്ധിച്ച് താനുമായി ചർച്ച നടന്നിട്ടില്ലെന്ന ഉമ്മൻചാണ്ടിയുടെ പരസ്യപ്രതികരണത്തിന് പിന്നാലെ കെ സുധാകരൻ ഡയറി ഉയർത്തിക്കാട്ടിയത് വിമർശനങ്ങൾക്ക് വഴിതുറന്നിരുന്നു. എന്നാൽ വിശ്വാസ്യത ചോദ്യം ചെയ്തപ്പെട്ടപ്പോഴാണ് ഡയറി ഉയർത്തിയതെന്നാണ് കെ സുധാകരൻ വിശദീകരിച്ചത്. ഡിസിസി പ്രസിഡന്റ് നിയമനത്തെ ഉമ്മൻചാണ്ടിയും രമേശ് ചെന്നിത്തലയും എതിർക്കാൻ കാരണം കയ്യിലിരിക്കുന്ന അധികാര കേന്ദ്രം മാറുന്നവെന്ന ആശങ്കയാവാം. കോൺഗ്രസിന്റെ നേതൃരംഗത്ത് നിൽക്കുന്ന ആരേയും മാറ്റിനിർത്തണമെന്ന ആഗ്രഹം തനിക്കില്ല. അങ്ങനെ ചെയ്തിട്ടുമില്ലെന്നും സുധാകരൻ പ്രതികരിച്ചിരുന്നു.
from mathrubhumi.latestnews.rssfeed https://ift.tt/2YhtQry
via IFTTT
0 അഭിപ്രായങ്ങള്‍