തിരുവനന്തപുരം: സർവകലാശാലാ പഠനവകുപ്പുകളിലെയും എയ്ഡഡ് കോളേജുകളിലെയും അസിസ്റ്റന്റ് പ്രൊഫസർ നിയമനത്തിനുള്ള മാർഗരേഖയ്ക്ക് കേരള സർവകലാശാലാ സിൻഡിക്കേറ്റ് യോഗം അംഗീകാരം നൽകി. യു.ജി.സി.യുടെ 2018ലെ നിർദേശമനുസരിച്ചാണ് മാർഗരേഖ തയ്യാറാക്കിയത്. ചുരുക്കപ്പട്ടികയ്ക്കുശേഷമുള്ള അഭിമുഖത്തിന്റെ അടിസ്ഥാനത്തിൽ മാത്രമായിരിക്കും ഇനി നിയമനം. അഭിമുഖത്തിന് 50 മാർക്കായിരിക്കും. അഭിമുഖത്തിന്റെ ഘടനയ്ക്കും സിൻഡിക്കേറ്റ് അംഗീകാരം നൽകി. സർവകലാശാലാ പഠനവകുപ്പുകളിലെ അസിസ്റ്റന്റ് പ്രൊഫസർ നിയമനത്തിനുള്ള അപേക്ഷകരിൽനിന്ന് ഷോർട്ട് ലിസ്റ്റ് ചെയ്ത് പട്ടിക തയ്യാറാക്കും. അതിൽനിന്ന് ഒരു ഒഴിവിലേക്ക് 10 പേരെയും പിന്നീടുള്ള ഓരോ ഒഴിവിലും അഞ്ചുപേരെ വീതവും അഭിമുഖത്തിനു ക്ഷണിക്കണം. നിയമനം അഭിമുഖത്തിന്റെ അടിസ്ഥാനത്തിൽ മാത്രമായിരിക്കും. എയ്ഡഡ് കോളേജുകൾക്കും സർവകലാശാലാ പഠനവകുപ്പുകൾക്കും മാർഗരേഖ പിന്തുടരാമെന്നാണ് സർവകലാശാല വ്യക്തമാക്കുന്നത്. തീരുമാനം എയ്ഡഡ് കോളേജുകളെ അറിയിക്കും. അഭിമുഖം അടക്കമുള്ള എല്ലാ നടപടികളും വീഡിയോ റെക്കോഡ് ചെയ്യും. യോഗ്യതയുടെ മാർക്കും അഭിമുഖത്തിനു ലഭിക്കുന്ന മാർക്കും കൂട്ടിച്ചേർത്താകണം നിയമനത്തിനു പരിഗണിക്കേണ്ടതെന്ന് കേരള, എം.ജി. സർവകലാശാലകൾ നേരത്തേ നിയമഭേദഗതി വരുത്തിയിരുന്നു. ഇതിനെതിരേ ഉദ്യോഗാർഥികൾ കോടതിയെ സമീപിച്ചതോടെ എയ്ഡഡ് കോളേജിലെ നിയമനങ്ങൾ സ്തംഭിച്ച അവസ്ഥയിലായിരുന്നു. Content Highlights:Assistant Professor Appoinment New Policy
from mathrubhumi.latestnews.rssfeed https://ift.tt/3gYvNQk
via IFTTT
0 അഭിപ്രായങ്ങള്‍