തമിഴ്നാട്ടിൽ പുതിയ വാഹനങ്ങൾക്ക് അഞ്ച് വർഷത്തേക്ക് ബമ്പർ ടു ബമ്പർ ഇൻഷുറൻസ് പോളിസി നിർബന്ധമാക്കിയ ഉത്തരവ് മദ്രാസ് ഹൈക്കോടതി താത്കാലിമായി മരവിപ്പിച്ചു. പുതിയ പോളിസികൾ വിപണിയിലിറക്കാൻ കൂടുതൽ സമയംവേണമെന്ന് ചൂണ്ടിക്കാട്ടി ജനറൽ ഇൻഷുറൻസ് കൗൺസിൽ സമർപ്പിച്ച ഹർജിയെ തുടർന്നാണ് നടപടി. ഐ.ആർ.ഡി.എ.ഐ. (ഇൻഷുറൻസ് റഗുലേറ്ററി ആൻഡ് ഡെവലപ്മെന്റ് അതോറിറ്റി) അനുമതി അടക്കം നടപടി ക്രമങ്ങൾ പൂർത്തിയാക്കി പുതിയ പോളിസി പുറത്തിറക്കാൻ 90 ദിവസം വേണ്ടി വരുമെന്ന് ഇൻഷുറൻസ് കൗൺസിൽ കോടതിയെ അറിച്ചു. സെപ്റ്റംബർ ഒന്ന് മുതൽ വിൽക്കുന്ന വാഹനങ്ങൾക്ക് സമ്പൂർണ പരിരക്ഷ നൽകുന്ന ബമ്പർ ടു ബമ്പർ പോളിസി നിർബന്ധമാക്കി ഓഗസ്റ്റ് 26-നാണ് ഹൈക്കോടതി ഉത്തരവിട്ടത്. എന്നാൽ പോളിസികൾ ലഭ്യമല്ലാത്തതിനാൽ സംസ്ഥാനത്ത് വാഹന രജിസ്ട്രേഷൻ പ്രതിസന്ധിയിലാകുന്ന നിലയായിരുന്നു. തുടർന്നാണ് ജനറൽ ഇൻഷുറൻസ് കൗൺസിൽ സാങ്കേതിക പ്രശ്നങ്ങൾ വിശദീകരിച്ച് ഉത്തരവ് നടപ്പാക്കാൻ കൂടുതൽ സാവകാശം ആവശ്യപ്പെട്ടത്. Content Highlights:Madras High Court Temporarily Suspends Bumper-To-Bumper Insurance Policy
from mathrubhumi.latestnews.rssfeed https://ift.tt/38HpUlK
via IFTTT
0 അഭിപ്രായങ്ങള്‍