ബ്രിട്‌നിയുടെ രക്ഷാധികാരിസ്ഥാനത്തുനിന്ന് അച്ഛനെ നീക്കി

ലോസ് ആഞ്ജലിസ്: പോപ് ഗായിക ബ്രിട്നി സ്പിയേഴ്സിന്റെ ഏറെനാൾ നീണ്ട നിയമപോരാട്ടത്തിനൊടുവിൽ അച്ഛൻ ജെയ്മി സ്പിയേഴ്സിനെ രക്ഷാകർത്തൃസ്ഥാനത്തുനിന്ന് കോടതി നീക്കി. ബ്രിട്നി മാനസികപ്രശ്നങ്ങൾ നേരിടുന്നതിനാൽ വിവാദ നിയമവ്യവസ്ഥപ്രകാരം കഴിഞ്ഞ 13 കൊല്ലമായി ജെയ്മിയാണ് അവരുടെ സാമ്പത്തികകാര്യങ്ങളടക്കം നിയന്ത്രിച്ചിരുന്നത്. എന്നാൽ, അച്ഛൻ ഈ സ്വാതന്ത്ര്യം ദുരുപയോഗം ചെയ്യുന്നുവെന്നും അദ്ദേഹത്തിന്റെ രക്ഷാകർത്തൃത്വത്തിൽനിന്ന് തന്നെ മോചിപ്പിക്കണമെന്നും ആവശ്യപ്പെട്ട് അവർ കോടതിയെ സമീപിച്ചു. ബ്രിട്നിയുടെ സ്വത്തിൽ അച്ഛന് അവകാശമില്ലെന്ന് വിധിപുറപ്പെടുവിച്ച ലോസ് ആഞ്ജലിസ് കോടതിയിലെ ജഡ്ജി ബ്രെൻഡ പെന്നി പറഞ്ഞു. അവ പൂർണമായും തിരിച്ചേൽപ്പിക്കണം. അക്കൗണ്ടന്റായ ജോൺ സബെലിനെ ബ്രിട്നിയുടെ താത്പര്യപ്രകാരം താത്കാലിക രക്ഷാകർത്താവായി ചുമതലപ്പെടുത്തുകയാണെന്നും കോടതി പറഞ്ഞു. ബ്രിട്നിയുടെ ഫോൺവിളികളടക്കം ജെയ്മി ചോർത്തിയെന്നുകാട്ടി ഏതാനും ഡോക്യുമെന്ററികൾ അടുത്തിടെ പുറത്തിറങ്ങിയിരുന്നു. Content Highlights:Britney Spears Father James Spears Removed As Singers Guardian After Long Battle

from mathrubhumi.latestnews.rssfeed https://ift.tt/3md48wO
via IFTTT

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍