അന്ന് പിടികൂടിയത് ബച്ചന്റെ ഫാന്റം; ഇപ്പോള്‍ കരീനയുടെ പേരിലുള്ള കാറും

പുരാവസ്തുവിന്റെ പേരിലെ സാമ്പത്തിക തട്ടിപ്പിൽ കുരുങ്ങിയ മോൺസന്റെ ശേഖരത്തിൽ ബോളിവുഡ് നടി കരീന കപൂറിന്റെ ഉടമസ്ഥതയിലുള്ള ആഡംബരക്കാർ കണ്ടെത്തിയത് വലിയ ചർച്ചയായി മാറിയിരിക്കുകയാണ്. എം.എച്ച്. രണ്ട് എ വൈ 4593 നമ്പരിലുള്ള മഹാരാഷ്ട്ര രജിസ്ട്രേഷൻപോർഷെ കാറാണ് ഇപ്പോൾ ചേർത്തല പോലീസ് സ്റ്റേഷനിൽ കിടക്കുന്നത്. മോൺസൺ ആലപ്പുഴയിലെ മറ്റൊരുഗ്രൂപ്പിനു നൽകിയ കാർ വാടകത്തർക്കത്തെത്തുടർന്നാണ് പോലീസ് കസ്റ്റഡിയിലായത്. 2007 മോഡലിലുള്ള കാർ എങ്ങനെയാണു മോൺസന്റെ പക്കലെത്തിയതെന്നു വ്യക്തമായിട്ടില്ല. കരീന കപൂറിന്റെ മുംബൈയിലെ മേൽവിലാസത്തിലാണു കാറിന്റെ രജിസ്ട്രേഷൻ. കഴിഞ്ഞ മാസം കർണാടകയിൽ സമാനമായ ഒരു സംഭവം അരങ്ങേറി. അമിതാഭ് ബച്ചൻ ഉപയോഗിച്ചിരുന്ന റോൾസ് റോയ്സ് ഫാന്റം കാർ കർണാടക ട്രാൻസ്പോർട്ട് വകുപ്പ് പിടികൂടി. മതിയായ രേഖകളില്ലാത്ത 15 ആഡംബര കാറുകളാണ് അന്ന് കർണാടക ട്രാൻസ്പോർട്ട് വകുപ്പ് പിടികൂടിയത്. അതിലാണ് ബച്ചന്റെ പേരിൽ രജിസ്റ്റർ ചെയ്ത കാറും ഉൾപ്പെട്ടത്. 2007 ൽ സംവിധായകൻ വിധു വിനോദ് ചോപ്ര ബച്ചന് സമ്മാനമായി നൽകിയ കാറായിരുന്നു ഇത്. അത് മറ്റൊരാളിലേക്ക് കൈമാറ്റം ചെയ്യപ്പെട്ടിട്ടും ഉടമയുടെ സ്ഥാനത്ത് ബച്ചന്റെ പേര് തന്നെയായിരുന്നു. ഉന്നതർ ഉപയോഗിച്ചിരുന്ന കാറുകൾ ഇങ്ങനെ പലർക്കും കൈമാറ്റം ചെയ്യപ്പെടുന്നുണ്ട്. ഉപയോഗിച്ച കാറുകൾ വിൽപ്പന നടത്തുന്ന ഇടനിലക്കാരൻ വഴിയാണു കാറുകളെത്തുന്നതെന്നാണു വിവരം. Content Highlights:Car Registered in Kareena Kapoor Khan, Monson Mavunkal, Amitabh Bachchan, Rolls Royce phantom

from mathrubhumi.latestnews.rssfeed https://ift.tt/2Y7ov6h
via IFTTT

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍