തിരൂർ: പ്രഭാതസവാരിയ്ക്ക് പോയ യുവാവ് തീവണ്ടി തട്ടി മരിച്ചു. തിരൂർ പരന്നേക്കാട് സ്വദേശി തറമ്മൽ സുനിൽകുമാറിന്റെയും സുനിതയുടെയും മകൻ അജിത്ത് കുമാർ (19) ആണ് മരിച്ചത്. തിരൂർ റെയിൽവേ സ്റ്റേഷനിലെ ഗുഡ് ഷെഡ്ഡിനടുത്താണ് സംഭവം. വീട്ടിൽ നിന്ന് റെയിൽവേ സ്റ്റേഷൻ വഴി തിരൂർ രാജീവ് ഗാന്ധി സ്റ്റേഡിയം ഗ്രൗണ്ടിലേക്ക് പോകുമ്പോഴാണ് ചരക്കു തീവണ്ടി തട്ടിയത്. പ്ലംബിംങ് തൊഴിലാളിയാണ്. മൃതദേഹം തിരൂർ ജില്ലാശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. കോവിഡ് പരിശോധനയ്ക്കും പോസ്റ്റ്മോർട്ടത്തിനും ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.
from mathrubhumi.latestnews.rssfeed https://ift.tt/3DPfvmm
via IFTTT
0 അഭിപ്രായങ്ങള്‍