പേര് വിവരം വെളിപ്പെടുത്തിയില്ല; കേരളത്തിന്റെ കോവിഡ് മരണക്കണക്കില്‍ അവ്യക്തതയെന്ന് കേന്ദ്രം

ന്യൂഡൽഹി :ഡിസംബർ മുതൽ ഏപ്രിൽ വരെയുള്ള മാസങ്ങളിൽ കേരളത്തിലെ കോവിഡ് മരണങ്ങൾ സംബന്ധിച്ച കണക്കിൽ അവ്യക്തതയുണ്ടെന്ന് കേന്ദ്ര സർക്കാർ വൃത്തങ്ങൾ. ഡിസംബർ 22 മുതൽ മരിച്ചവരുടെ പേര് കേരളം വെളിപ്പെടുത്താത് എന്തുകൊണ്ടാണെന്ന് വ്യക്തമല്ലെന്നും കേന്ദ്ര സർക്കാർ വൃത്തങ്ങൾ അറിയിച്ചു. ഇതിനിടെ കോവിഡ് മരണം റിപ്പോർട്ട് ചെയ്യുന്നതിലുള്ള മാനദണ്ഡം ചർച്ച ചെയ്യുന്നതിന് യോഗം വിളിക്കണമെന്ന് കേന്ദ്ര സർക്കാരിനോട് കേരളം ആവശ്യപ്പെട്ടു. കേന്ദ്ര ആരോഗ്യ സെക്രട്ടറിക്കാണ് ഈ ആവശ്യം ഉന്നയിച്ച് കേരളം കത്ത് നൽകിയത്. ഡിസംബർ, ജനുവരി, മാർച്ച്, ഏപ്രിൽ മാസങ്ങളിലെ ചില കോവിഡ് മരണങ്ങൾ ഔദ്യോഗിക രേഖകകളിൽ ഉൾപ്പെട്ടിട്ടില്ലെന്നാണ് കേന്ദ്ര സർക്കാർ സംശയിക്കുന്നത്. ഡിസംബർ 22 വരെ കേരളത്തിൽ കോവിഡ് ബാധിച്ച് മരിച്ചവരുടെ പേര് വിവരങ്ങൾ സംസ്ഥാന സർക്കാർ പ്രസിദ്ധീകരിച്ചിരുന്നു. എന്നാൽ ഡിസംബർ 22 ന് ശേഷം മരിച്ചവരിൽ സ്ത്രീകളും, പുരുഷന്മാരും എത്ര പേരാണെന്ന് മാത്രമേ പ്രസിദ്ധീകരിച്ചിരുന്നുള്ളു. ഈ മാറ്റം സംസ്ഥാന സർക്കാർ എന്തിന് വരുത്തിയെന്നത് വ്യക്തമല്ലെന്ന് കേന്ദ്ര സർക്കാർ വൃത്തങ്ങൾ അഭിപ്രായപ്പെട്ടു. സർക്കാരിന്റെ ഔദ്യോഗിക കണക്കുകളിൽ ഉൾപെടുത്താൻ വിട്ടുപോയിട്ടുള്ള മരണങ്ങൾ ഇനിയും സംസ്ഥാന സർക്കാരിന് കൂട്ടിച്ചേർക്കാവുന്നതേ ഉള്ളു. മഹാരാഷ്ട്ര, ബീഹാർ സർക്കാരുകൾക്ക് വിട്ടുപോയ കോവിഡ് മരണങ്ങൾ കൂട്ടി ചേർക്കാൻ അവസരം നൽകിയിട്ടുണ്ടെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയ വൃത്തങ്ങൾ വ്യക്തമാക്കി. Content Highlight: Kerala Covid death data Unreliable: Central govt

from mathrubhumi.latestnews.rssfeed https://ift.tt/3wjhfPP
via IFTTT

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍