പാലക്കാട്: പാലക്കാട് ഉപ്പുകുളത്ത്ടാപ്പിങ് തൊഴിലാളിക്ക് നേരെ കടുവയുടെ ആക്രമണം. പരിക്കേറ്റ വെള്ളേങ്ങര മുഹമ്മദിന്റെ മകനായ ഹുസൈനെ(30) മണ്ണാർക്കാട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെ എട്ട് മണിയോടെയാണ് ആക്രമണം ഉണ്ടായത്. ഹുസൈനൊപ്പം ഉണ്ടായിരുന്ന ആളുകൾ വലിയ ശബ്ദമുണ്ടാക്കിയതോടെ കടുവ പിൻവാങ്ങി. അതോടെയാണ് കൂടുതൽ പരിക്കുകളില്ലാതെ ഹുസൈനെ രക്ഷിക്കാനായത് എന്നാണ് വിവരം. ഉപ്പുകുളം മേഖലയിൽ പലയിടത്തായി കടുവയെ കണ്ടതായി നാട്ടുകാർ പറയുന്നു. മുൻപ് വളർത്തുനായ്ക്കളേയും പശുക്കളെയും ആടുകളെയുമെല്ലാം കടുവ പിടിച്ചതായും പറയുന്നു. ഇക്കാര്യം വനം വകുപ്പിനെ അറിയിച്ചെങ്കിലും ഒരു നടപടിയും എടുത്തിട്ടില്ലെന്ന് നാട്ടുകാർ ആരോപിച്ചു.
from mathrubhumi.latestnews.rssfeed https://ift.tt/368SnQa
via IFTTT
0 അഭിപ്രായങ്ങള്‍