ലൈംഗികബന്ധത്തിനിടെ 40-കാരന്റെ ലിംഗം കുത്തനെ ഒടിഞ്ഞു; ആദ്യസംഭവമെന്ന് ഡോക്ടര്‍മാര്‍

ലണ്ടൻ: ലൈംഗികബന്ധത്തിനിടെ 40-കാരന്റെ ലിംഗം കുത്തനെ ഒടിഞ്ഞു. ബ്രിട്ടൻ സ്വദേശിയായ 40-കാരനാണ് ലൈംഗികബന്ധത്തിനിടെ അപകടമുണ്ടായത്. ഇത്തരത്തിൽ ലിംഗത്തിന് പരിക്കേൽക്കുന്ന ആദ്യസംഭവമാണിതെന്നാണ് ബ്രിട്ടനിലെ ഡോക്ടർമാർ പറയുന്നത്. ബ്രിട്ടീഷ് മെഡിക്കൽ ജേർണലിലാണ്(ബിഎംജെ) ഈ കേസ് സ്റ്റഡി വിശദീകരിച്ചിരിക്കുന്നത്. പങ്കാളിയുടെ യോനിക്കും മലദ്വാരത്തിനും ഇടയിലുള്ള ഭാഗത്തുവെച്ചാണ് ലിംഗത്തിന് ഒടിവ് സംഭവിച്ചത്. ഒടിവ് സംഭവിച്ചപ്പോൾ രോഗി ഒരു ശബ്ദം പോലും കേട്ടില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. ഒടിവ് സംഭവിച്ചതിന് പിന്നാലെ ഉദ്ധാരണം ക്രമേണ കുറഞ്ഞുവന്നു. ശേഷം ലിംഗം വീർക്കാനും തുടങ്ങി. ആശുപത്രിയിലെത്തി എം.ആർ.ഐ. സ്കാനിങ്ങിന് വിധേയമാക്കിയപ്പോഴാണ് ലിംഗത്തിൽ മൂന്ന് സെന്റിമീറ്റർ നീളത്തിൽ പിളർപ്പുണ്ടായതായി കണ്ടെത്തിയത്. തുടർന്ന് രോഗിയെ ശസ്ത്രക്രിയയ്ക്കും വിധേയനാക്കി. ലിംഗത്തിൽ എല്ലുകളൊന്നുമില്ലെങ്കിലും ഉദ്ധാരണകലയ്ക്ക്(erectile tissue) ചുറ്റുമുള്ള സംരക്ഷകപാളി അസാധാരണമായ രീതിയിൽ വളയുകയോ മറ്റോ ചെയ്യുമ്പോളാണ് ലിംഗത്തിന് ഒടിവ് സംഭവിക്കുന്നത്. എന്നാൽ ഇതുവരെ റിപ്പോർട്ട് ചെയ്ത ഇത്തരം ഒടിവുകളിലെല്ലാം തിരശ്ചീനമായാണ് ഒടിവ് സംഭവിച്ചിരുന്നത്. ഇങ്ങനെ ഒടിവ് സംഭവിക്കുമ്പോൾ ശബ്ദം കേൾക്കുന്നതും പെട്ടെന്ന് തന്നെ ഉദ്ധാരണം നഷ്ടപ്പെടുന്നതും സാധാരണമാണ്. എന്നാൽ 40-കാരന്റെ കേസിൽ ഇതൊന്നും ഉണ്ടായിട്ടില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. എന്തായാലും പരിക്കേറ്റ് ആറ് മാസത്തിന് ശേഷം 40-കാരന് വീണ്ടും ലൈംഗികബന്ധത്തിലേർപ്പെടാൻ കഴിഞ്ഞെന്നാണ് കേസ് സ്റ്റഡിയിൽ പറയുന്നത്. മുൻപുള്ളതുപോലെ ഉദ്ധാരണം ലഭിച്ചെന്നും പ്രത്യക്ഷമായ പാടുകളോ ലിംഗത്തിന് വളവോ ഉണ്ടായില്ലെന്നും റിപ്പോർട്ടിലുണ്ട്. ലിംഗത്തിന് ഒടിവ് സംഭവിക്കുന്ന കേസുകളിൽ 88.5 ശതമാനവും ലൈംഗികബന്ധത്തിനിടെ സംഭവിക്കുന്നതാണെന്നാണ് യൂറോജിസ്റ്റുകൾ പറയുന്നത്. ഇതിനുപുറമേ സ്വയംഭോഗം ചെയ്യുന്നതിനിടെയോ ചില ഉറക്കരീതികൾ കാരണമോ ഒടിവ് സംഭവിക്കാം. മധ്യകിഴക്കൻ രാജ്യങ്ങളിൽ നിലവിലുള്ള തഖാണ്ടൻ എന്ന ആചാരത്തെ തുടർന്ന് ലിംഗത്തിന് പരിക്കേറ്റ കേസുകളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. Content Highlights:british mans penis broken vertically first case in medical history

from mathrubhumi.latestnews.rssfeed https://ift.tt/3yhW16v
via IFTTT

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍