പുൽവാമ: ജമ്മുകശ്മീരിൽ സ്പെഷ്യൽ പോലീസ് ഓഫീസറും ഭാര്യയും ഭീകരരുടെ വെടിയേറ്റ് മരിച്ചു. പുൽവാമയിൽ ഞായറാഴ്ചയായിരുന്നു സംഭവം. വീട്ടിൽ കടന്നുകയറിയുള്ള വെടിവെപ്പിൽ പോലീസ് ഉദ്യോഗസ്ഥനായ ഫയാസ് അഹമ്മദും ഭാര്യ രാജ ബീഗവുമാണ് മരിച്ചത്. ആക്രമണത്തിൽ പരിക്കേറ്റ ദമ്പതിമാരുടെ മകൾ റാഫിയ ആശുപത്രിയിൽ ചികിത്സയിലാണ്. രാത്രി പതിനൊന്ന് മണിയോടെ ഭീകരർ വീട്ടിൽ അതിക്രമിച്ചു കയറി തുടരെ നിറയൊഴിക്കുകയായിരുന്നുവെന്ന് പോലീസ് അറിയിച്ചു. പരിക്കേറ്റ ഫയാസിനേയും കുടുംബത്തേയും ഉടനെ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ഫയാസും ഭാര്യയും മരിച്ചു. അവന്തിപോരയിലെ ഹരിപരിഗാം സ്വദേശിയാണ് ഫയാസ് അഹമ്മദ്. #AwantiporaTerrorIncidentUpdate: #Martyred Fayaz Ahmads wife also #succumbed to her injuries at hospital. Further details shall follow. @JmuKmrPolice https://t.co/xUKavBJemG — Kashmir Zone Police (@KashmirPolice) June 27, 2021 പ്രദേശം സുരക്ഷാസേന വളഞ്ഞിരിക്കുകയാണെന്നും ഭീകരർക്കായുള്ള തിരച്ചിൽ നടത്തുകയാണെന്നും സേനാവക്താവ് അറിയിച്ചു. ജമ്മുവിലെ വ്യോമസേനാ ആസ്ഥാനത്ത് ഭീകരർ നടത്തിയ ഡ്രോൺ ആക്രമണത്തിന് പിന്നാലെയാണ് പോലീസ് ഉദ്യോഗസ്ഥന് നേരെയുള്ള ആക്രമണം. ഇന്ത്യൻ സേനയുടെ ഏതെങ്കിലും ആസ്ഥാനത്ത് ഭീകരർ നടത്തുന്ന ആദ്യ ഡ്രോൺ ആക്രമണമായിരുന്നു അത്. ഞായറാഴ്ച പുലർച്ചെ രണ്ട് മണിയോടെയുണ്ടായ ഡ്രോൺ ആക്രമണത്തിൽ രണ്ട് വ്യോമസേന ഉദ്യോഗസ്ഥർക്ക് പരിക്കേറ്റിരുന്നു. പാക് അതിർത്തിയിൽ നിന്ന് പതിനാല് കിലോമീറ്റർ അകലെ ശക്തമായ സുരക്ഷാസംവിധാനങ്ങളോടു കൂടിയ വ്യോമസേനാ വിമാനത്താവളത്തിലായിരുന്നു ആക്രമണമുണ്ടായത്. Content Highlights: Jammu & Kashmir Special Police Officer Wife Shot Dead At Home By Terrorists
from mathrubhumi.latestnews.rssfeed https://ift.tt/3xZSQAd
via IFTTT
0 അഭിപ്രായങ്ങള്‍