രാമനാട്ടുകര:കോഴിക്കോട് രാമനാട്ടുകരയിൽ ജീപ്പും ലോറിയും കൂട്ടിയിടിച്ച് രണ്ട് പേർ മരിച്ചു. ദേശീയപാതയിൽ രാമനാട്ടുകര ഫ്ളൈ ഓവറിന് താഴെവച്ചാണ് അപകടം. പുലർച്ചെ രണ്ടരയോടെയാണ് സംഭവം. ജീപ്പിലുണ്ടായിരുന്ന കോട്ടയം സ്വദേശികളായ ശ്യാം വി ശശി, ജോർജ് എന്നിവരാണ് മരിച്ചത്. തൃശൂർ ഭാഗത്തേക്ക് പോകുകയായിരുന്ന ജീപ്പും കോഴിക്കോട് ഭാഗത്തേക്ക് വരുകയായിരുന്ന ലോറിയും നേർക്കുനേർ കൂട്ടിയിടിക്കുകയായിരുന്നു. മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോകും വഴിയാണ് ഇരുവരും മരിച്ചത്. ജീപ്പിൽ സാനിറ്റൈസറും ഗ്ലൗസുമാണ് ഉണ്ടായിരുന്നത്. സ്റ്റോക്ക് എടുത്ത് മടങ്ങുകയായിരുന്നുവെന്ന് കരുതുന്നു
from mathrubhumi.latestnews.rssfeed https://ift.tt/3vVqmGx
via IFTTT
0 അഭിപ്രായങ്ങള്‍