പിജെ ആര്‍മി ഇനി റെഡ് ആര്‍മി; പേരും പ്രൊഫൈല്‍ പിക്ചറും മാറ്റി ഫെയ്സ്ബുക്ക് പേജ്

കണ്ണൂർ: പിജെ ആർമി എന്ന സമൂഹമാധ്യമ കൂട്ടായ്മയുടെ പേര് മാറ്റി. റെഡ് ആർമി എന്നാണ് പുതിയ പേര്. പ്രൊഫൈൽ പിക്ചറിൽ നിന്ന് പി ജയരാജന്റെ ചിത്രം ഒഴിവാക്കി അരിവാൾ ചുറ്റിക നക്ഷത്രമാണ് പോസ്റ്റ് ചെയ്തിരിക്കുന്നത്. 2019 മെയ് 10നാണ് പേജ് രൂപീകരിച്ചത്. വോട്ട് ഫോർ പിജെ എന്ന പേരിലായിരുന്നു ജയരാജൻ ഫാൻസുകാർ ചേർന്ന് പേജുണ്ടാക്കിയത്. പി ജയരാജന്റെ പേരിൽ ആർമി ഉണ്ടായത് പാർട്ടിയിൽ വിവാദങ്ങൾക്ക് തുടക്കം കുറിച്ചിരുന്നു. വിഷയത്തിൽ സിപിഎം അന്വേഷണവും പ്രഖ്യാപിച്ചിരുന്നു. അന്വേഷണം അവസാനിപ്പിച്ചതിനു പിന്നാലെയാണ് പിജെ ആർമി പേര് മാറ്റിയത്.

from mathrubhumi.latestnews.rssfeed https://ift.tt/3haz1iL
via IFTTT

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍