തൃശൂർ: സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി തൃശൂർ അതിരൂപത രംഗത്ത്. എല്ലാം ശരിയായത് ചില നേതാക്കളുടെയും ആശ്രിതരുടെയും കുടുംബങ്ങളിൽ മാത്രമാണെന്ന് അതിരൂപതയുടെ മുഖപത്രമായ കത്തോലിക്ക സഭയിൽ പ്രസിദ്ധീകരിച്ച ലേഖനത്തിൽ വിമർശിച്ചു. വോട്ട് പാഴാക്കാതെ ബുദ്ധിപൂർവം വിനിയോഗിക്കണമെന്നും മതരാഷ്ട്രമുണ്ടാക്കാൻ ശ്രമിക്കുന്നവരെ അകറ്റി നിർത്തണമെന്നും ലേഖനത്തിൽ ആഹ്വാനം ചെയ്യുന്നു. എല്ലാം ശരിയാക്കാമെന്ന് പറഞ്ഞാണ് എൽ.ഡി.എഫ് സർക്കാർ അധികാരത്തിൽ വന്നത്. എന്നാൽ ഒന്നും ശരിയായില്ല. ശരിയായത് ചില നേതാക്കളുടെയും അവരുടെ ആശ്രിതരുടെയും കുടുംബങ്ങളിൽ മാത്രമാണെന്നും ലേഖനത്തിൽ പറയുന്നു. പിൻവാതിൽ നിയമനം ഉൾപ്പെടെയുള്ള വിഷയങ്ങൾ എടുത്ത് പറഞ്ഞായിരുന്നു അതിരൂപതയുടെ വിമർശനം. ഈ തിരഞ്ഞെടുപ്പിൽ ആർക്ക് വോട്ട് ചെയ്യണം എന്ന് പരോക്ഷമായി സൂചിപ്പിക്കുന്ന തരത്തിലാണ് സഭയുടെ ലേഖനം. ഇന്ത്യയെ മതരാഷ്ട്രമാക്കാൻ ചില ശക്തികൾ ശ്രമിക്കുന്നുവെന്നും ലേഖനത്തിൽ പറയുന്നു. ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളെയും ഭൂരിപക്ഷ വർഗീയതയുടെ കാൽക്കീഴിലാക്കാൻ ഇവർ ശ്രമിക്കുന്നു. കേരളം ഇതുവരെ അതിന് പിടി കൊടുത്തിട്ടില്ല. ഇത്തവണയും അതുണ്ടാവരുത്. അതുകൊണ്ട് ശ്രദ്ധാപൂർവം ബുദ്ധി ഉപയോഗിച്ച് വേണം വോട്ട് ചെയ്യാനെന്നും ലേഖനത്തിൽ പറയുന്നു. വർഗീയതയുടെ പേര് പറഞ്ഞ് വോട്ട് ചോദിക്കാൻ വരുന്നവരെ ഒരു തരത്തിലും പ്രോത്സാഹിപ്പിക്കരുത് എന്നും അതിരൂപത ഒർമ്മിപ്പിക്കുന്നു. എൽ.ഡി.എഫിനെയും ബി.ജെ.പിയെയും വിമർശിക്കുമ്പോഴും യു.ഡി.എഫിനെതിരെയോ കോൺഗ്രസിനെതിരെയോ ഒരു പരാമർശം പോലും ലേഖനത്തിലില്ല. തിരഞ്ഞെടുപ്പിന്റെ ഏതാനും ദിവസങ്ങൾക്ക് മുന്നേയുള്ള സഭയുടെ ഈ നിലപാട് ഏത് തരത്തിൽ ബാധിക്കുമെന്നാണ് മുന്നണികൾ ഉറ്റുനോക്കുന്നത്. Content Highlights: catholic sabha Archdiocese of Trichur against LDF government
from mathrubhumi.latestnews.rssfeed https://ift.tt/2PTwpvC
via IFTTT
0 അഭിപ്രായങ്ങള്‍