രാജ്യത്ത് നടപ്പാക്കുന്ന സ്ക്രാപേജ് പോളിസിയുടെ വിജയത്തിനായി പല പദ്ധതികളും സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിനൊപ്പം പുതിയ വാഹനങ്ങൾക്ക് നികുതിയിൽ കാര്യമായ ഇളവ് വരുത്തുന്നതും സർക്കാർ പരിഗണിക്കുന്നതായാണ് സൂചന. പഴയ വാഹനങ്ങൾ പൊളിക്കാൻ നൽകിയ ശേഷം പുതുതായി വാങ്ങുന്ന വാഹനങ്ങൾക്ക് 25 ശതമാനം വരെ നികുതി ഇളവ് നൽകാനാണ് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം നിർദേശിച്ചിരിക്കുന്നത്. ഒക്ടോബർ ഒന്ന് മുതൽ സ്ക്രാപേജ് പോളിസി പ്രാബല്യത്തിൽ വരുത്തിയേക്കുമെന്നാണ് സൂചനകൾ. ഗതാഗത വകുപ്പിന്റെ നിർദേശം അനുസരിച്ച് വെഹിക്കിൾ സ്ക്രാപ്പിങ്ങ് സർട്ടിഫിക്കറ്റ് ഹാജരാക്കിയാൽ പുതുതായി രജിസ്റ്റർ ചെയ്യുന്ന സ്വകാര്യ വാഹനങ്ങൾക്ക് 25 ശതമാനവും വാണിജ്യ വാഹനങ്ങൾക്ക് 15 ശതമാനവും നികുതി ഇളവ് നൽകുമെന്നാണ് അറിയിച്ചിട്ടുള്ളത്. ഇത് സംബന്ധിച്ച അന്തിമ തീരുമാനം സ്വീകരിച്ചിട്ടില്ലെന്നും റിപ്പോർട്ടുണ്ട്. വാഹനങ്ങൾ മൂലമുണ്ടാകുന്ന അന്തരീക്ഷ മലിനീകരണം ഘട്ടം ഘട്ടമായി കുറയ്ക്കുന്നതിന്റെ ഭാഗമായാണ് വെഹിക്കിൾ സ്ക്രാപ്പിങ്ങ് നയം പ്രഖ്യാപിച്ചിട്ടുള്ളതെന്ന് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിൻ ഗഡ്കരി അറിയിച്ചിരുന്നു. ഇപ്പോൾ നിർദേശിച്ചിട്ടുള്ള നികുതി ഇളവിന് പുറമെ, കാലപ്പഴക്കം ചെന്ന വാഹനങ്ങൾ പൊളിക്കാൻ നൽകുന്നവർക്ക് പുതിയ വാഹനത്തിന്റെ വിലയിൽ അഞ്ച് ശതമാനം ഇളവ് നൽകുമെന്നും മന്ത്രി മുമ്പ് പ്രഖ്യാപിച്ചിരുന്നു. കേന്ദ്ര ബജറ്റിൽ പ്രഖ്യാപിച്ചിട്ടുള്ള വാഹന പൊളിക്കൽ നയം അനുസരിച്ച് 20 വർഷത്തിൽ അധികം പഴക്കമുള്ള സ്വകാര്യ വാഹനങ്ങളും 15 വർഷത്തിലധികം പഴക്കമുള്ള വാണിജ്യ വാഹനങ്ങളുമാണ് പൊളിക്കേണ്ടി വരിക. ഇത് രാജ്യത്തെ വാഹന വിപണിയിൽ 30 ശതമാനത്തിന്റെ കുതിപ്പുണ്ടാക്കുമെന്നാണ് മന്ത്രി വിലയിരുത്തിയത്. പൊളിക്കൽ നിയമം പ്രാബല്യത്തിൽ വരുന്നതോടെ ലക്ഷകണക്കിന് വാഹനങ്ങളാണ് നിരത്തൊഴിയേണ്ടി വരിക. എന്നാൽ, ഇത് പ്രബല്യത്തിൽ വരുത്തുന്നതിന് മുന്നോടിയായി ഏതാനും മുന്നൊരുങ്ങൾ പൂർത്തിയാക്കേണ്ടതായിട്ടുണ്ട്. ഓട്ടോമേറ്റഡ് ടെസ്റ്റിങ്ങ് സംവിധാനത്തിൽ വാഹനത്തിന്റെ ഫിറ്റ്നെസ് പരിശോധിച്ച ശേഷമായിരിക്കും പൊളിക്കുന്ന കാര്യം തീരുമാനിക്കുക. ഇതിനായി ഓട്ടോമേറ്റഡ് ടെസ്റ്റിങ്ങ് സെന്റുറുകൾ ഒരുക്കണം. പൊളിക്കൽ കേന്ദ്രങ്ങളും ഓട്ടോമേറ്റഡ് ടെസ്റ്റിങ്ങ് സെന്ററുകൾ പൊതു-സ്വകാര്യ പങ്കാളിത്തത്തോടെ ആരംഭിക്കാനാണ് നീക്കം. Source: ET Auto Content Highlights:25 Percent Road Tax Reduction Against Vehicle Scrappage Certificate
from mathrubhumi.latestnews.rssfeed https://ift.tt/3rGvps5
via IFTTT
0 അഭിപ്രായങ്ങള്‍