ഹോപ് ഷൂട്ട്സ്- പേര് കേൾക്കുമ്പോൾ നിങ്ങൾക്ക് പ്രത്യേകിച്ച് ഒന്നും തോന്നിയില്ലെങ്കിലും ഇതൊരു പച്ചക്കറിയുടെ പേരാണെന്നും കിലോയ്ക്ക് ഒരു ലക്ഷം രൂപ വരെ വിലയുണ്ടെന്നും കേട്ടാൽ ഒന്നമ്പരക്കും. ആഡംബരഹോട്ടലുകളിലെ സ്പെഷ്യൽ വിഭവങ്ങളുടെ പാചക പരീക്ഷണത്തിനൊരുങ്ങുമ്പോൾ മാത്രമാണ് നാം ചിലപ്പോൾ ലെറ്റൂസോ സ്പ്രിങ് ഒനിയനോ പോലെയുള്ള ചില വിലകൂടിയ പച്ചക്കറികൾ വാങ്ങാനൊരുങ്ങാറുള്ളൂ. സാധാരണക്കാർ ഹോപ് ഷൂട്ട്സ് വാങ്ങാനിടയില്ലെങ്കിലും ഇന്ത്യയിലെ കർഷകരുടെ തലവര തന്നെ മാറ്റാനിടയുള്ള ഒരു കാർഷികവിളയായാണ് ഹോപ് ഷൂട്ട്സ് വിലയിരുത്തപ്പെടുന്നത്. ബിഹാർ ഔറംഗാബാദിലെ അമരേഷ് സിങ് എന്ന മുപ്പത്തിയെട്ടുകാരനാണ് വലിയ റിസ്കെടുത്ത് ഹോപ് ഷൂട്ട്സ് കൃഷി ചെയ്യാനൊരുങ്ങിയത്. വാരാണസിയിലെ ഇന്ത്യൻ വെജിറ്റബിൾ റിസർച്ച് ഇൻസ്റ്റിട്യൂട്ടിൽ നിന്നാണ് അമരേഷ് ഹോപ് ഷൂട്ട്സിന്റെ തൈകൾ വാങ്ങിയത്. രണ്ടര ലക്ഷം രൂപയാണ് അമരേഷ് ഹോപ് ഷൂട്ട്സ് കൃഷിക്കായി നിക്ഷേപിച്ചതെന്നാണ് റിപ്പോർട്ട്. കർഷകരുടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്താൻ ഹോപ് ഷൂട്ട്സ് കൃഷി ചെയ്യാൻ പ്രോത്സാഹിപ്പിക്കുന്നുണ്ട്. പ്രത്യേക ആവശ്യപ്രകാരം മാത്രമാണ് ഇന്ത്യയിലെ വിപണിയിൽ ഹോപ് ഷൂട്ട്സ് എത്തിച്ചേരുന്നത്, അതും തികച്ചും അപൂർവമായി മാത്രം. ആവശ്യപ്പെട്ടാലും ഹോപ് ഷൂട്ട്സ് ആവശ്യക്കാരിലേക്കെത്താൻ കാലതാമസമെടുക്കുന്നതാണ് പതിവ്. അന്താരാഷ്ട്രവിപണിയിൽ ആറ് കൊല്ലം മുമ്പ് തന്നെ എത്തിയിരുന്ന ഹോപ് ഷൂട്ട്സിന് ചോളത്തിന്റെ ആകൃതിയാണ്. കഞ്ചാവ്, ചണം തുടങ്ങിയ ചെടികൾ ഉൾപ്പെടുന്ന സസ്യവർഗത്തിൽ പെടുന്ന ഹ്യൂമുലസ് ലൂപുലസ് അഥവാ ഹോപ് ചെടി. ഈ ചെടിയുടെ പൂവ്, ഫലം, തണ്ട് എന്നിവയെല്ലാം ഉപയോഗപ്രദമാണ്. ബിയർ നിർമാണത്തിനുപയോഗിക്കുന്ന ഹോപ് ഷൂട്ട്സിന് അർബുദവും ക്ഷയരോഗവും മാറ്റാൻ നൈസർഗികമായ ശേഷിയുണ്ട്. ഈ പച്ചക്കറിയിൽ അടങ്ങിയിരിക്കുന്ന ആന്റി ഓക്സിഡന്റുകൾക്ക് ചർമത്തിന്റെ ആരോഗ്യവും കാന്തിയും വർധിപ്പിക്കാനാവും. കൂടാതെ വിഷാദം, ഉത്കണ്ഠ, ഉറക്കമില്ലായ്മ എന്നിവ അകറ്റി മാനസികാരോഗ്യം വർധിപ്പിക്കാനും ഹോപ് ഷൂട്ട്സിന് കഴിവുണ്ട്. ആരോഗ്യദായകവും സാമ്പത്തിക ലാഭം നൽകുന്നതുമായ ഹോപ് ഷൂട്ട്സിന്റെ കഥ ഇതിനോടകം തന്നെ ഇന്റർനെറ്റിൽ വൈറലാണ്. One kilogram of this vegetable costs about Rs 1 lakh ! Worlds costliest vegetable,hop-shoots is being cultivated by Amresh Singh an enterprising farmer from Bihar, the first one in India. Can be a game changer for Indian farmers 💪https://t.co/7pKEYLn2Wa @PMOIndia #hopshoots pic.twitter.com/4FCvVCdG1m — Supriya Sahu IAS (@supriyasahuias) March 31, 2021 Content Highlights: Hop-Shoots vegetable that costs Rs one lakh per kilo cultivated in Bihar
from mathrubhumi.latestnews.rssfeed https://ift.tt/3mbzN18
via IFTTT
0 അഭിപ്രായങ്ങള്‍