ഗര്‍ഭിണിയുമായി ആശുപത്രിയിലേക്ക് പോയ വാഹനം ബിജെപി പ്രവര്‍ത്തകർ ആക്രമിച്ചു; ഗർഭിണിക്ക് പരിക്ക്

കണ്ണൂർ : പിലാത്തറയിൽ ഗർഭിണിയെയും കൊണ്ട് ആശുപത്രിയിലേക്ക് പോവുകയായിരുന്ന വാഹനം ബിജെപിക്കാർ തല്ലിത്തകർത്തെന്ന് പരാതി. പരിക്കേറ്റ യുവതിയെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.പോലീസ് ഇതിനകം പത്തോളം പേരെ കണ്ടെത്തിയിട്ടുണ്ട്. ചിലരെ പോലീസ് ചോദ്യം ചെയ്തും തുടങ്ങി. പയ്യന്നൂരിനടുത്തുള്ള എടാട്ട് തിങ്കളാഴ്ചയായിരുന്നു സംഭവം.നാസില എന്ന യുവതിക്കാണ് ദുരിതം നേരിടേണ്ടി വന്നത്.ബിജെപി കല്ല്യാശ്ശേരി മണ്ഡലം റോഡ് ഷോയിയിലൂടെ വാഹനം കടന്നു പോയെന്ന് പറഞ്ഞായിരുന്നു വാഹനം തടഞ്ഞതും ആക്രമിച്ചതും. ഗർഭിണിയായ നാസിലയെയുംകൊണ്ട് പയ്യന്നൂർ ആശുപത്രിയിലേക്ക് പോവുകയായിരുന്നു വാഹനം. ഉടൻ തന്നെ നാട്ടുകാർ ഇടപെട്ട്നാസിലയെ ആശുപത്രിയിലെത്തിക്കാനുള്ള സാഹചര്യം ഒരുക്കിക്കൊടുത്തു. പോലീസ് എത്തി ആളുകളെ പിരിച്ചു വിട്ടു. വാഹനം തടഞ്ഞ് സ്ത്രീകളടക്കമുള്ള ആളുകളെ കയ്യേറ്റം ചെയ്തതിന് പോലീസ് കേസെടുത്തു. content highlights:Kannur BJP atttack against vehicle which carries a pregnant lady

from mathrubhumi.latestnews.rssfeed https://ift.tt/3cxcI5W
via IFTTT

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍