കാസർകോട്: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ അവഹേളിക്കുന്ന പരാമർശം നടത്തിയ ഇടുക്കി മുൻ എം.പി. ജോയ്സ് ജോർജിനെ തള്ളി മുഖ്യമന്ത്രി പിണറായി വിജയൻ. രാഹുൽ ഗാന്ധിയെ വ്യക്തിപരമായി അവഹേളിക്കുന്ന നിലപാട് ഇടതുപക്ഷത്തിന് ഇല്ലെന്ന് മുഖ്യമന്ത്രി കാസർകോട്ട് വാർത്താസമ്മേളനത്തിൽ പറഞ്ഞു. രാഹുൽ ഗാന്ധിയെ വ്യക്തിപരമായി ആക്ഷേപിക്കുക എന്നുള്ളതൊന്നും തങ്ങൾ സ്വീകരിക്കുന്ന നിലപാടല്ല. രാഷ്ട്രീയമായി അദ്ദേഹത്തെ എതിർക്കേണ്ട കാര്യങ്ങളിൽ എതിർക്കുന്ന നിലപാട് സ്വീകരിക്കും- മുഖ്യമന്ത്രി പറഞ്ഞു. ഇരട്ടയാറിൽ മന്ത്രി എം.എം. മണിയുടെ തിരഞ്ഞെടുപ്പ് പ്രചരണ പരിപാടിക്കിടെയാണ് ജോയ്സ് ജോർജ് രാഹുലിന് എതിരെ അശ്ലീല പരാമർശം നടത്തിയത്. content highlights:chief minister pinarayi vijayan on joice georges remark against rahul gandhi
from mathrubhumi.latestnews.rssfeed https://ift.tt/39r77vM
via IFTTT
0 അഭിപ്രായങ്ങള്‍