സി.പി.ഐ ദേശീയ നേതൃനിരയിലെ ആരും മത്സരിക്കില്ല; എക്‌സിക്യുട്ടീവിലെ ഏഴുപേര്‍ക്ക് സാധ്യത

കൊല്ലം: സി.പി.ഐ. ദേശീയ സെക്രട്ടേറിയറ്റിലെയും എക്സിക്യുട്ടീവിലെയും അംഗങ്ങളാരും നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കില്ല. ഒരാൾ മൂന്നുതവണയിൽ കൂടുതൽ മത്സരിക്കേണ്ടെന്ന മാനദണ്ഡമുള്ളതിനാൽ ബിനോയ് വിശ്വം, പന്ന്യൻ രവീന്ദ്രൻ എന്നിവർക്കു മാത്രമേ മത്സരിക്കാൻ കഴിയൂ. ഡൽഹി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ബിനോയ് വിശ്വം രാജ്യസഭാംഗമായതിനാൽ മത്സരിക്കില്ലെന്ന് ഉറപ്പാണ്. പന്ന്യൻ രവീന്ദ്രനുമേൽ മത്സരിക്കാൻ സമ്മർദമുണ്ടെങ്കിലും അദ്ദേഹം വഴങ്ങിയിട്ടില്ല. സമീപകാല നിയമസഭാ തിരഞ്ഞെടുപ്പുകളിലെല്ലാം ദേശീയ നേതൃനിരയിലെ ഒരാളെങ്കിലും മത്സരിക്കാറുണ്ടായിരുന്നു. സംസ്ഥാന എക്സിക്യുട്ടീവ് അംഗങ്ങളിൽ ഏഴുപേർക്കാണ് സാധ്യത. മന്ത്രി ഇ. ചന്ദ്രശേഖരൻ, ചീഫ് വിപ്പ് കെ. രാജൻ എന്നിവർ അവരവരുടെ സിറ്റിങ് മണ്ഡലങ്ങളായ കാഞ്ഞങ്ങാട്ടും ഒല്ലൂരിലും ജനവിധിതേടും. പി. പ്രസാദ്, പി. വസന്തം, പി.പി. സുനീർ, സി.എം. ചന്ദ്രൻ, ജെ. ചിഞ്ചുറാണി എന്നിവരെ മത്സരിപ്പിക്കുന്നകാര്യം ആലോചനയിലുണ്ട്. കഴിഞ്ഞതവണ രമേശ് ചെന്നിത്തലയ്ക്കെതിരേ മത്സരിച്ച പ്രസാദിന് കൊല്ലം, ആലപ്പുഴ ജില്ലകളിലെ ഒരു സുരക്ഷിത മണ്ഡലം നൽകുമെന്നാണ് അറിയുന്നത്.

from mathrubhumi.latestnews.rssfeed https://ift.tt/3q7ZG2s
via IFTTT

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍