കൊട്ടിയം : പള്ളിമൺ ആറിന്റെ കയങ്ങളിൽ ജീവൻപൊലിഞ്ഞ ദേവനന്ദയുടെ ഓർമകൾക്ക് ഒരാണ്ട്. നെടുമൺകാവ് ഇളവൂർ തടത്തിൽമുക്ക് ധനീഷ് ഭവനിൽ പ്രദീപ് കുമാറിന്റെയും ധന്യയുടെയും മകൾ ദേവനന്ദ(7)യുടെ മരണത്തിന്റെ ദുരൂഹത തിരയുകയാണ് നാടിന്നും. പോലീസിന്റെ കണ്ടെത്തലിലും നിഗമനങ്ങളിലും വിശ്വാസമില്ലാതെയാണ് ഇന്നും ഇളവൂർ ഗ്രാമം. സംസ്ഥാനത്ത് ഏറെ ചർച്ചയായ ഏഴുവയസ്സുകാരിയുടെ മരണം മുങ്ങിമരണമായി കണ്ടെത്തി അന്വേഷണം അവസാനിപ്പിച്ചിട്ടുണ്ട്. 2020 ഫെബ്രുവരി 27-നാണ് വീടിനുള്ളിൽ കളിച്ചുകൊണ്ടിരുന്ന ദേവനന്ദയെ കാണാതായത്. വീടിനോട് ചേർന്ന് തുണി അലക്കിക്കൊണ്ടിരുന്ന അമ്മയുടെ അടുത്തുനിന്ന് അകത്തേക്കുപോയ കുട്ടിയെ പെട്ടെന്ന് കാണാതാകുകയായിരുന്നു. വിവരം നാടാകെ പരന്നതോടെ നാട്ടുകാർ ഒന്നടങ്കം തിരച്ചിൽ ആരംഭിച്ചു. പോലീസിന്റെ എല്ലാ അന്വേഷണവിഭാഗങ്ങളും ഫയർ ഫോഴ്സും അന്വേഷണത്തിൽ പങ്കാളിയായി. ഒരു പകലും രാവും നീണ്ട തിരച്ചിൽ നടന്നെങ്കിലും ഒരു തുമ്പും ലഭിച്ചില്ല.ഉറക്കമൊഴിച്ച് കാത്തിരുന്ന ഇളവൂർ ഗ്രാമവാസികളെയും ബന്ധുക്കളെയും തീരാദുഃഖത്തിലാഴ്ത്തി ദേവനന്ദയുടെ ശരീരം അടുത്തദിവസം രാവിലെ പള്ളിമൺ ആറിന്റെ കൈവഴിയിൽ കണ്ടെത്തുകയായിരുന്നു. എന്നാൽ കുട്ടി ഒറ്റയ്ക്ക് ഒരിക്കലും ആറിന്റെ ഭാഗത്തേക്ക് പോകാറില്ലെന്ന് വീട്ടുകാരും നാട്ടുകാരും ഉറപ്പിച്ചു പറയുന്നു. Content Highlights:devananda death first death anniversary
from mathrubhumi.latestnews.rssfeed https://ift.tt/37UEDdg
via IFTTT
0 അഭിപ്രായങ്ങള്‍