ചണ്ഡീഗഡ്: ഇരുപതിലധികം പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചതിനെ തുടർന്ന് ഗുരുഗ്രാമിലെ ഒരു പാർപ്പിട സമുച്ചയത്തെ കൺടെയ്ൻമെന്റ് സോണായി പ്രഖ്യാപിച്ചു. ആദ്യം മൂന്ന് പേർക്ക് കോവിഡ് ബാധ സ്ഥിരീകരിച്ചതിനെ തുടർന്നാണ് മറ്റുള്ള താമസക്കാരിൽ നിന്ന് പരിശോധനയ്ക്കായി സാംപിളുകൾ ശേഖരിച്ചത്. പരിശോധനയിൽ കൂടുതൽ പേർക്ക് രോഗബാധ സ്ഥിരീകരിക്കുകയായിരുന്നു. ഈ പ്രദേശത്ത് സംഘടിപ്പിച്ച പരിശോധനാക്യാമ്പിലാണ് ആദ്യം മൂന്ന് പേർക്ക് കോവിഡ് കണ്ടെത്തിയത്. തുടർന്നാണ് മറ്റു താമസക്കാരിൽ പരിശോധന നടത്തിയതെന്നും കൂടുതൽ പേർക്ക് രോഗബാധ സ്ഥിരീകരിച്ചതോടെ പാർപ്പിട സമുച്ചയത്തെ കൺടെയ്ൻമെന്റ് സോണായി പ്രഖ്യാപിക്കുകയുമായിരുന്നുവെന്ന് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥൻ ജെ. പ്രകാശ് വ്യക്തമാക്കി. 148 പേർക്കാണ് ഹരിയാണയിൽ വെള്ളിയാഴ്ച കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്ത് ആകെ കോവിഡ് ബാധിച്ചവരുടെ എണ്ണം 2,70,411 ആയി. പുതുതായി രോഗം സ്ഥിരീകരിച്ച 148 പേരിൽ 29 രോഗികൾ ഗുരുഗ്രാമിൽ നിന്നാണ്. വാക്സിൻ വിതരണം ഊർജ്ജിതമായി നടക്കുമ്പോഴും ചില സംസ്ഥാനങ്ങളിൽ രോഗവ്യാപനം വർധിക്കുന്നതായി കണക്കുകൾ സൂചിപ്പിക്കുന്നു. ബെംഗളൂരു ഉൾപ്പെടെ ചില നഗരങ്ങളിലെ പാർപ്പിട സമുച്ചയങ്ങളും കഴിഞ്ഞ ദിവസങ്ങളിൽ കൺടെയ്ൻമെന്റ് സോണുകളായി പ്രഖ്യാപിച്ചിരുന്നു. നൂറിലധികം പേർക്കാണ് ബെംഗളൂരുവിലെ ഒരു പാർപ്പിടസമുച്ചയത്തിൽ കോവിഡ് സ്ഥിരീകരിച്ചത്. Content Highlights: Over 20 Residents Positive Gurgaon Apartment Complex Containment Zone
from mathrubhumi.latestnews.rssfeed https://ift.tt/3kCrMl5
via IFTTT
0 അഭിപ്രായങ്ങള്‍