കര്‍ഷക സമരത്തെ ചൊല്ലി രാജ്യസഭയില്‍ ബഹളം; സഭ രണ്ടു തവണ നിര്‍ത്തിവെച്ചു

ന്യൂഡൽഹി: കർഷക സമരത്തെ ചൊല്ലി രാജ്യസഭയിൽ വീണ്ടും പ്രതിപക്ഷ പ്രതിഷേധം. ബഹളത്തെതുടർന്ന് രാവിലെ നിർത്തിവെച്ച സഭ വീണ്ടും ചേർന്നപ്പോഴായിരുന്നു പ്രതിഷേധം. കർഷക പ്രശ്നം സഭ നിർത്തിവെച്ച് ചർച്ച ചെയ്യണമെന്ന അടിയന്തര പ്രമേയ നോട്ടീസ് തള്ളിയതോടെയാണ് പ്രതിപക്ഷം പ്രതിഷേധിച്ചത്. ബഹളത്തെ തുടർന്ന് 11.30 വരെ സഭ നിർത്തിവെച്ചു. ചൊവ്വാഴ്ച രാവിലെ സഭ ചേർന്നപ്പോഴും കർഷക വിഷയം ഉയർത്തിയാണ് പ്രതിപക്ഷം പ്രതിഷേധിച്ചത്. 10.30ന്വീണ്ടും സഭ ചേർന്നപ്പോഴും ഇതേ വിഷയം ഉയർത്തി പ്രതിപക്ഷാംഗങ്ങൾ പ്രതിഷേധം തുടരുകയായിരുന്നു. രാഷ്ട്രപതിയുടെ നന്ദി പ്രമേയ ചർച്ചയിൽ ഉൾപ്പെടുത്തി വിഷയം നാളെ ചർച്ച ചെയ്യാമെന്ന് ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു ആവർത്തിച്ച് വ്യക്തമാക്കിയെങ്കിലും അത് ചെവികൊള്ളാൻ പ്രതിപക്ഷം തയ്യാറായില്ല. സഭ നിർത്തിവെച്ച് വിഷയം ചർച്ച ചെയ്യാത്തതിൽ പ്രതിഷേധിച്ച് പ്രതിപക്ഷം നടുക്കളത്തിലിറങ്ങി പ്രതിഷേധിച്ചു.രാജ്യത്തെ കർഷക പ്രശ്നം പ്രാധാന്യമേറിയ വിഷയമാണെന്നും ഇതിനായി പ്രത്യേക ചർച്ച വേണമെന്ന നിലപാടിൽ പ്രതിപക്ഷം ഉറച്ചുനിൽക്കുകയായിരുന്നു. ഇന്ന് സഭ വീണ്ടും ചേരുമ്പോഴും പ്രതിഷേധം ആവർത്തിക്കാനാണ് സാധ്യത. content highlights:Rajya Sabha adjourned briefly as Opposition pushes for discussion on farmers protest

from mathrubhumi.latestnews.rssfeed https://ift.tt/3oJzZUR
via IFTTT

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍