സിപിഎം നേതൃയോഗങ്ങള്‍ തുടങ്ങി; സ്ഥാനാര്‍ഥി, സീറ്റ് വിഭജന വിഷയങ്ങള്‍ ചര്‍ച്ച ചെയ്യും

തിരുവനന്തപുരം : നിയമസഭാ തിരഞ്ഞെടുപ്പിനുള്ള സ്ഥാനാർഥി നിർണയ, സീറ്റ് വിഭജന വിഷയങ്ങൾ ചർച്ചചെയ്യാൻ സിപിഎം നേതൃയോഗങ്ങൾ തുടങ്ങി. വിജയസാധ്യത പരിഗണിച്ച് സ്ഥാനാർഥി നിർണയം സംബന്ധിച്ച മാനദണ്ഡങ്ങളിൽ ഇളവുകൾ നൽകണോ എന്നതടക്കമുള്ള വിഷയങ്ങൾ മൂന്നു ദിവസമായി ചേരുന്ന സെക്രട്ടറിയേറ്റ്, സംസ്ഥാന സമിതി യോഗങ്ങൾ പരിശോധിക്കും. ഇന്ന് സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ചേരുന്നുണ്ട്. നാളെയും മറ്റന്നാളും സംസ്ഥാന സമിതി യോഗവും നടക്കും. പ്രകടന പത്രിക സംബന്ധിച്ച് തീരുമാനം ഈ യോഗങ്ങളിൽ ഉണ്ടാകും. എൽഡിഎഫിന്റെ നേതൃത്വത്തിൽ 13, 14 തീയതികളിലായി നടക്കുന്ന ജാഥകളിൽ ആരൊക്കെ അംഗമാകണം എന്നതുസംബന്ധിച്ചും തീരുമാനമുണ്ടാകും. കേരള കോൺഗ്രസ് മാണി വിഭാഗം, എൽജെഡി എന്നീ കക്ഷികൾക്ക് നൽകേണ്ട സീറ്റുകൾ സംബന്ധിച്ച തീരുമാനം സെക്രട്ടറിയേറ്റ് യോഗത്തിൽ ഉണ്ടാകും. സിപിഎമ്മിന്റെ ചില സീറ്റുകൾ ഈ കക്ഷികൾക്ക് വിട്ടുകൊടുക്കേണ്ട സാഹചര്യമുണ്ട്. ഏതൊക്കെ സീറ്റുകളാണ് വിട്ടുകൊടുക്കേണ്ടതെന്നത് സംബന്ധിച്ചുംപാലാ സീറ്റ് സംബന്ധിച്ചും ചർച്ച നടക്കും. മുതിർന്ന നേതാക്കളിൽ ആരൊക്കെ മത്സരിക്കണം എന്നത് സംബന്ധിച്ചും തീരുമാനം ഉണ്ടാകേണ്ടതുണ്ട്. രണ്ടും അതിലധികവും തവണ മത്സരിച്ചവർ വീണ്ടും മത്സരിക്കേണ്ടതുണ്ടോ എന്ന കാര്യത്തിലും തീരുമാനമെടുക്കും. ചില സീറ്റുകളിൽ നിലവിലുള്ള എംഎൽഎമാർ തന്നെ മത്സരിച്ചാലേ ജയിക്കൂ എന്ന സാഹചര്യമുണ്ടെങ്കിൽ അത്തരം സീറ്റുകളിൽ ഈ എംഎൽഎമാർക്ക് ഇളവ് നൽകാനുള്ള തീരുമാനം ഉണ്ടായേക്കും. Content Highlights:CPM leadership meetings begin; Candidate and seat allocation issues will be discussed

from mathrubhumi.latestnews.rssfeed https://ift.tt/3oFT4as
via IFTTT

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍